പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം ജൂ​ൺ ഒ​ന്നി​നു​ത​ന്നെ തു​ട​ങ്ങി​യേ​ക്കും, ഒരുക്കങ്ങൾ ഇങ്ങനെ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 21 May 2021

പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം ജൂ​ൺ ഒ​ന്നി​നു​ത​ന്നെ തു​ട​ങ്ങി​യേ​ക്കും, ഒരുക്കങ്ങൾ ഇങ്ങനെ


uploads/news/2021/05/486967/IMG_20210521_073754_780.jpg

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ സ്​​​കൂ​​ളു​​ക​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ജൂ​​ൺ ഒ​​ന്നി​​ന്​ ത​​ന്നെ​ വി​​ക്​​ടേഴ്​​​സ്​ ചാ​​ന​​ൽ വ​​ഴി പു​​തി​​യ അ​​ധ്യ​​യ​​ന​​വ​​ർ​​ഷം ആ​​രം​​ഭി​​ക്കാ​​ൻ ധാ​​ര​​ണ.
ജൂ​​ൺ ഒ​​ന്നി​​ന്​ ത​​ന്നെ വി​​ക്​​​ടേ​​ഴ്​​​സ്​ ചാ​​ന​​ൽ വ​​ഴി ക്ലാ​​സു​​ക​​ൾ സം​​പ്രേ​​ഷ​​ണം ചെ​​യ്യാ​​ൻ കൈ​​റ്റ്​ ഒ​​രു​​ക്കം ആ​​രം​​ഭി​​ച്ചു.

ഡി​​ജി​​റ്റ​​ൽ ക്ലാ​​സു​​ക​​ളു​​ടെ ഗു​​ണ​​ഫ​​ലം ല​​ഭി​​ക്കാ​​ത്ത വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ണ്ടെ​​ങ്കി​​ൽ ക​​ണ്ടെ​​ത്തി പ​​രി​​ഹാ​​ര ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും മ​​ന്ത്രി നി​​ർ​​ദേ​​ശം ന​​ൽ​​കി.

കൈ​​റ്റ്​ സ​​മ​​ർ​​പ്പി​​ച്ച ശി​​പാ​​ർ​​ശ​​ക​​ൾ കൂ​​ടി പ​​രി​​ഗ​​ണി​​ച്ചാ​​യി​​രി​​ക്കും തു​​ട​​ർ​​ന​​ട​​പ​​ടി. പു​​തു​​താ​​യി ചു​​മ​​ത​​ല​​യേ​​റ്റ പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി വി. ​​ശി​​വ​​ൻ​​കു​​ട്ടി മു​​തി​​ർ​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​മാ​​യി ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യി​​ൽ ഡി​​ജി​​റ്റ​​ൽ ക്ലാ​​സു​​ക​​ളു​​ടെ വി​​ശ​​ദാം​​ശ​​ങ്ങ​​ൾ തേ​​ടി.

ഇ​​പ്പോ​​ഴ​​ത്തെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഓ​​ൺ​​ലൈ​​ൻ/ ഡി​​ജി​​റ്റ​​ൽ ക്ലാ​​സു​​ക​​ൾ തു​​ട​​രു​​ക മാ​​ത്ര​​മേ നി​​ർ​​വാ​​ഹ​​മു​​ള്ളൂ​​വെ​​ന്ന്​ മു​​ഖ്യ​​മ​​ന്ത്രി​​യും വ്യ​​ക്ത​​മാ​​ക്കി. ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ പ​​ത്ത്, 12 ക്ലാ​​സു​​ക​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക്​ വി​​ക്​​​ടേ​​ഴ്​​​സി​​ലെ ക്ലാ​​സി​​ന്​ പു​​റ​​മെ സ്​​​കൂ​​ൾ​​ത​​ല​​ത്തി​​ൽ ബ​​ന്ധ​​പ്പെ​​ട്ട അ​​ധ്യാ​​പ​​ക​​ർ ഓ​​ൺ​​ലൈ​​ൻ ക്ലാ​​സ്​ ന​​ട​​ത്ത​​ണ​​മെ​​ന്ന നി​​ർ​​ദേ​​ശ​​വും കൈ​​റ്റ്​ സ​​ർ​​ക്കാ​​റി​​ന്​ മു​​ന്നി​​ൽ സ​​മ​​ർ​​പ്പി​​ച്ചി​​ട്ടു​​ണ്ട്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog