വാട്ടര്‍ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചു; പരിയാരത്ത് രോഗികള്‍ പെരുവഴിയില്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 28 May 2021

വാട്ടര്‍ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചു; പരിയാരത്ത് രോഗികള്‍ പെരുവഴിയില്‍


തളിപ്പറമ്ബ്: വൃക്കരോഗികള്‍ക്കുള്ള ഡയാലിസിസ് മുടങ്ങിയത് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിനെ ആശ്രയിക്കുന്ന നുറുകണക്കിന് രോഗികളെ പ്രതിസന്ധിയിലാക്കുന്നു. വാട്ടര്‍ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചതാണ് ഡയാലിസിസ് നിര്‍ത്തിവെക്കാന്‍ കാരണമെന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നല്‍കുന്ന വിശദീകരണം.കണ്ണൂര്‍ -കാസര്‍കോട് ജില്ലകളില്‍ നിന്നായി പ്രതിദിനം നൂറോളം രോഗികള്‍ ഡയാലിസിസിനായി ആശ്രയിക്കുന്ന ആശുപത്രിയാണ് പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്. വാട്ടര്‍ട്രീറ്റ്മെന്റ് പ്ലാന്റില്‍ ചോര്‍ച്ചയുണ്ടായതാണ് ഡയാലിസിസ് നിര്‍ത്തിവെക്കാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. കാലപ്പഴക്കത്തെ തുടര്‍ന്നാണ് പ്ലാന്റില്‍ ചോര്‍ച്ചയുണ്ടായത്.പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്ന് കുറേയേറെ വര്‍ഷങ്ങളായി വിവിധ മേഖലകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു.. എന്നാല്‍ അതെല്ലാം ബധിരകര്‍ണങ്ങളില്‍ പതിക്കുകയായിരുന്നു. പ്ലാന്റിന്റെ അറ്റകുറ്റ പണികള്‍ക്കായി കൊച്ചിയില്‍ നിന്നുവേണം ജീവനക്കാരെത്താന്‍ കഴിഞ്ഞ ദിവസം രാവിലെ മുതല്‍ നിരവധി രോഗികളാണ് ഇവിടെയെത്തി മടങ്ങിയത്. കോവിഡ് കാലമായതിനാല്‍ മറ്റെവിടെയും ഇപ്പോള്‍ ഡയാലിസിസ് സംവിധാനം നടക്കുന്നില്ല.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog