മഹാത്മാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.കല്യാണം അന്തരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 5 May 2021

മഹാത്മാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.കല്യാണം അന്തരിച്ചു

മഹാത്മാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.കല്യാണം (99) അന്തരിച്ചു.വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈ പാദൂരിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30ന് ബെസന്ത് നഗർ ശ്മശാനത്തിൽ.

1922 ഓഗസ്റ്റ് 15 ന് ഷിംലയിൽ ജനിച്ച കല്യാണം, 1944 മുതൽ 1948 ജനുവരി 30ന് ഗാന്ധിജി വധിക്കപ്പെടുന്നതുവരെ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.2016 ൽ തിരുവനന്തപുരത്ത് നടന്ന ഗാന്ധി അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹം അവസാനമായി കേരളത്തിൽ എത്തിയത് ഗാന്ധി ദർശൻ സമിതി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തുന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog