തെരുവ് നായ്ക്കള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ക്ക് ആഹാരം നല്‍കുന്നവരെ തടയാന്‍ പാടില്ല; നിര്‍ദ്ദേശം നല്‍കി ഡിജിപി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 4 May 2021

തെരുവ് നായ്ക്കള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ക്ക് ആഹാരം നല്‍കുന്നവരെ തടയാന്‍ പാടില്ല; നിര്‍ദ്ദേശം നല്‍കി ഡിജിപി

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ നിലവിലുള്ള സമയത്ത് തെരുവ് നായ്ക്കള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ക്ക് ആഹാരം നല്‍കുന്നവരെ തടയാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. എന്നാല്‍, ഇങ്ങനെ ഭക്ഷണം എത്തിച്ചു നല്‍കുന്നവര്‍ എല്ലാവിധ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കേണ്ടതാണെന്നാണ് പോലീസ് നല്‍കുന്ന മുന്നറിയിപ്പ്.
തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം എത്തിക്കുന്നവരെ ചില സ്ഥലങ്ങളില്‍ പോലീസ് തടഞ്ഞെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലോക്‌നാഥ് ബെഹ്‌റ പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
നാളെ മുതല്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തിന് തടയിടുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍. ജനങ്ങള്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് പുറത്തിറങ്ങാനനുമതി. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog