എന്തൊരു നോട്ടം, വൈറലായി മോഹന്‍ലാലിനൊപ്പമുള്ള ആസിഫിന്റെ ചിത്രം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 21 May 2021

എന്തൊരു നോട്ടം, വൈറലായി മോഹന്‍ലാലിനൊപ്പമുള്ള ആസിഫിന്റെ ചിത്രം


 
മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാല്‍ 61-മത് പിറന്നാള്‍ ആഘോഷിക്കുകയാണ്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങള്‍ക്കൊപ്പം ചെന്നൈയിലാണ് ലാല്‍. കഴിഞ്ഞ തവണത്തെ പോലെ തന്നെ ആഘോഷങ്ങള്‍ അധികമൊന്നും ഉണ്ടാകില്ല ഇത്തവണയും. മോളിവുഡിലെ താരങ്ങളെല്ലാം ഇതിനകം അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു കഴിഞ്ഞു. ആ കൂട്ടത്തില്‍ ശ്രദ്ധ നേടുകയാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് ആസിഫ് അലി പങ്കുവെച്ച ചിത്രം. ലാലിനെ സ്‌നേഹത്തോടെ നോക്കുന്ന ആസിഫിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. കലാഭവന്‍ ഷാജോണിനെയും നടന്‍ പങ്കുവെച്ച ചിത്രത്തില്‍ കാണാം.


നിങ്ങളോടൊപ്പം ഉള്ള ഏറ്റവും പ്രിയപ്പെട്ട ചിത്രം,നിങ്ങള്‍ കാരണം ഞാന്‍ ഇവിടെയെത്തി, വിസ്മയം, ഇന്‍സ്പിരേഷന്‍ എന്നീ ഹാഷ് ടാഗിലാണ് ആസിഫ് ചിത്രം പങ്കുവെച്ചത്.

'ജന്മദിനാശംസകള്‍ ലാലേട്ടാ'- ആസിഫ് അലി കുറിച്ചു.

നേരത്തെ 'ദി പ്രീസ്റ്റ്' വിജയാഘോഷത്തിന് എത്തിയ മമ്മൂട്ടിയെ നോക്കുന്ന നിഖില വിമലിന്റെ ചിത്രവും ശ്രദ്ധ നേടിയിരുന്നു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog