ഇരിട്ടി ചേംബർ - ആർട്സ് & കൾച്ചർ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 17 May 2021

ഇരിട്ടി ചേംബർ - ആർട്സ് & കൾച്ചർ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി.

ഇരിട്ടിയിൽ പുതുവസന്തം വിരിയിച്ച ഇരിട്ടി ചേംബർ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി. വ്യാപാരി വ്യവസായി ഏകോപന സമിതി , JCi ഇരിട്ടി, ലയേൺസ് ക്ലബ് ഇരിട്ടി, ഇരിട്ടിക്കൂട്ടം, വി.വൺ ലൈവ് ടി.വി, മലബാർ മൂവി ഓർഗനൈസേഷൻ എന്നിവയുടെ സംയുക്താഭുഖ്യത്തിൽ ഇരിട്ടി യുടെ വികസനത്തിനും, മാറ്റത്തിനുമായി ഇരിട്ടി ചേംബറിന് രൂപം നൽകുകയായിരുന്നു. 2019 ൽ ഇരിട്ടിയിൽ മെഗാഷോ നടത്തിയ ഇരിട്ടി ചേംബർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്ന് അരലക്ഷം രൂപ സംഭാവന നൽകിയിരുന്നു. 2021 മെയ് 17ന് വാക്സിൻ ചലഞ്ചിലേക്ക് 38,160 രൂപ സംഭാവനയായി നൽകി. ഇരിട്ടി ചേംബർ ആർട്സ് & കൾച്ചറിൻ്റെ ചെയർമാൻ V .P സതീശൻ, കൺവീനർ റെജി തോമസ്, ട്രഷറർ K.M അബൂബക്കർ ഉളിക്കൽ എന്നിവർ ഇരിട്ടി തഹസിൽദാർ ജോസ്.കെ. ഈപ്പന് 38,160 /- രൂപയുടെ ചെക്ക് കൈമാറി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog