ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ ഡി.വൈ.എഫ്. ഐ നേതാവിനെ പിടികൂടാൻ വൈകുന്നത് പോലീസിൻ്റെ ഇരട്ടത്താപ്പ് : യൂത്ത് കോൺഗ്രസ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 25 May 2021

ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ ഡി.വൈ.എഫ്. ഐ നേതാവിനെ പിടികൂടാൻ വൈകുന്നത് പോലീസിൻ്റെ ഇരട്ടത്താപ്പ് : യൂത്ത് കോൺഗ്രസ്


പേരാവൂർ : പുഴയിൽ വസ്ത്രം കഴുകാൻ പോയആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ ഡി.വൈ.എഫ്. ഐ നേതാവിനെ പിടികൂടാൻ വൈകുന്നത് പോലീസിൻ്റെ ഇരട്ടത്താപ്പ് നയമാണെന്നും പ്രതിയെ പിടികൂടാത്തതിൽ പല പ്രമുഖർക്കും പങ്ക് ഉണ്ട് എന്നും യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി 
 കേസിനാസ്പദമായ സംഭവം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും തുടരുന്ന ഈ മെല്ലപ്പോക്ക് നയം സർക്കാരിന് ആദിവാസി വിഭാഗത്തോടുള്ള നിലപാടിൻ്റെ പ്രതിഫലനമാണെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് സോനു വല്ലത്തുകാരൻ അഭിപ്രായപ്പെട്ടു .
 
വരും ദിവസങ്ങളിൽ വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ജിജോ അറയ്ക്കൽ , ജനറൽ സെക്രട്ടറി അബ്ദുൾ റഷീദ് എന്നിവർ പറഞ്ഞു .

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog