എൻ.സി.സി. യുടെ നേതൃത്വത്തിൽ ഓക്സി മീറ്ററുകൾ നഗരസഭയ്ക്ക് കൈമാറി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 22 May 2021

എൻ.സി.സി. യുടെ നേതൃത്വത്തിൽ ഓക്സി മീറ്ററുകൾ നഗരസഭയ്ക്ക് കൈമാറി

മട്ടന്നൂർ: പഴശ്ശിരാജ എൻ.എസ് .എസ്. കോളേജ് എൻ.സി.സി. യൂണിറ്റ് നഗരസഭയുടെ കോവിഡ് പ്രതോരോധ പ്രവർത്തനങ്ങൾക്ക് സഹായമായി ഓക്സിമീറ്ററുകൾ കൈമാറി. നഗരസഭയുടെ നേതൃത്വത്തിൽ യു.പി. സ്കൂളിൽ ആരംഭിക്കുന്ന കോവിഡ് ചികിത്സാ സംവിധാനത്തിലേക്ക് ഉപയോഗിക്കാൻ വേണ്ടിയാണ് എൻ.സി.സി. ഓക്സി മീറ്റർ ചാലഞ്ച് നടത്തിയത്. കോളേജ് എൻ.സി.സി. ഓഫീസർ ലെഫ്റ്റ്. ഡോ. പി.വി. സുമിത്ത്  നഗരസഭാ അധ്യക്ഷൻ അനിത വേണുവിന് ഓക്സി മീറ്ററുകൾ നൽകിയ ചടങ്ങിൽ ഹെൽത്ത് ഇൻസ്‌പെക്ടർ രാഗേഷ് പാലേരി വീട്ടിൽ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷിജോയ് കുമാർ കാര്യത്ത്, ഓഫീസ് സൂപ്രണ്ട് നിഷ, കേഡറ്റുകളായ എൻ.വി. അനുഗ്രഹ, ടി. ഐശ്വര്യ, എം. സഞ്ജയ് കുമാർ, മുൻ കേഡറ്റ് എം. അഖിൽ കുമാർ എന്നിവർ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog