യൂത്ത് കെയര്‍ വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ റോഡിരികില്‍ താത്കാലിക ഓവുചാല്‍ നിര്‍മ്മിമിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 30 May 2021

യൂത്ത് കെയര്‍ വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ റോഡിരികില്‍ താത്കാലിക ഓവുചാല്‍ നിര്‍മ്മിമിച്ചു

പേരാവൂര്‍ ഗ്രാമപഞ്ചായത്ത് മുരിങ്ങോടി രണ്ടാം വാര്‍ഡില്‍ കല്ലേരിമലയില്‍ റോഡിരികില്‍ യൂത്ത് കോണ്‍ഗ്രസ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യൂത്ത് കെയര്‍ വളണ്ടിയര്‍മാര്‍ താത്കാലിക ഓവുചാല്‍ നിര്‍മ്മിച്ചു. കനത്ത മഴയില്‍ റോഡിലൂടെ വെള്ളളമൊഴുകി അപകടമുണ്ടാകുന്നത് തടയുന്നതിയായിരുന്നു താത്കാലിക ഓവുചാല്‍ നിര്‍മ്മിച്ചത്. 

പ്രവൃത്തി പഞ്ചായത്ത് അംഗം വി.എം രഞ്ജുഷ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ അജ്‌നാസ്, വൈസ് പ്രസിഡന്റ് അഭിജിത്ത് മുള്ളേരിക്കല്‍,  ആകാശ് ഹരികുമാർ ബ്ലോക്ക്‌ സെക്രട്ടറി കെ സാജിര്‍, മണ്ഡലം സെക്രട്ടറിമാരായ എ.കെ അഫ്‌സല്‍, കെ ഫൈനാസ്, കെ. ഷറഫുദ്ദീന്‍, യദുകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog