സിബിഎസ്ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കില്ല; തീയതി അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച തീരുമാനമെടുക്കുന്നത് പ്രധാനമന്ത്രിക്ക് വിട്ട് ഉന്നതതല യോഗം. വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്ത് സെപ്റ്റംബറിൽ പരീക്ഷ നടത്തണമെന്ന് ഉന്നതതല യോഗത്തിൽ വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്. പരീക്ഷ നടത്തിപ്പിനുള്ള തീയതി അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

പ്രധാന വിഷയങ്ങളിൽ മാത്രം പരീക്ഷ നടത്തുക എന്ന നിർദേശം യോഗത്തിൽ ഉയർന്നുവന്നു. ആകെയുള്ള 174 വിഷയങ്ങളിൽ എഴുപതോളം വിഷയങ്ങളിൽ മാത്രം പരീക്ഷ നടത്തുകയും ഈ വിഷയങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മറ്റു വിഷയങ്ങൾക്ക് മാർക്ക് നൽകാനുമായിരുന്നു നിർദേശം.

പരീക്ഷയുടെ സമയദൈർഘ്യത്തിൽ ഒന്നര മണിക്കൂറായി കുറവുവരുത്തുകയും പ്രധാനപ്പെട്ട 19 വിഷയങ്ങളിൽ പരീക്ഷ നടത്തുകയും ചെയ്യുക എന്നതായിരുന്നു മറ്റൊരു നിർദേശം. ഒരു ഭാഷാവിഷയവും മറ്റു മൂന്ന് എലക്ടീവ് വിഷയങ്ങളിലും പരീക്ഷ നടത്തുക എന്നതാണ് ഇത്. വിദ്യാർഥിയുടെ താമസസ്ഥലത്തിന് അടുത്തുതന്നെ പരീക്ഷയെഴുതാൻ സൗകര്യമൊരുക്കുക എന്ന നിർദേശവും ചർച്ചയ്ക്കുവന്നു.

അതേസമയം, ഡൽഹിയും മഹാരാഷ്ട്രയും പരീക്ഷാ നടത്തിപ്പിനെ ശക്തമായി എതിർത്തു. പരീക്ഷ റദ്ദാക്കണമെന്ന് ഇരു സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു. വിദ്യാർഥികൾക്ക് വാക്സിൻ നൽകുന്നതുവരെ പരീക്ഷ നടത്തരുതെന്ന് ഡൽഹി മുഖ്യമന്ത്രി മനീഷ് സിസോദിയ ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളുടെയും തീരുമാനം അറിഞ്ഞ ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha