കേളകം ഗ്രാമ പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കേളകം: സംസ്ഥാനത്ത് മെയ് 31 തിങ്കളാഴ്ചയോടെ കാലവർഷം ആരംഭിക്കാനിരിക്കുകയും കേളകം പഞ്ചായത്തിൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ കേളകം ഗ്രാമപഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ശുചീകരണ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടമെന്നോണം മെയ് 29ന് കേളകം, അടക്കാത്തോട് ടൗണുകൾ ശുചീകരിച്ചു.

30ന് വീടുകളും പരിസരവും ശുചിയാക്കുന്നതിനായി ആളുകളെ ബോധവൽക്കരിക്കുന്നതിന് മൈക്ക് അനൗൺസ്മെന്റും സംഘടിപ്പിച്ചു. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ടാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.

ശുചീകരണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി ടി അനീഷ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് പുളിക്കക്കണ്ടത്തിൽ, ബിജു ചാക്കോ, സുനിത രാജു, ജോണി പാമ്പാടി, ഷിജി സുരേന്ദ്രൻ, പഞ്ചായത്ത്‌ സെക്രട്ടറി വിനോദ്കുമാർ, അസി സെക്രട്ടറി യോഷ്വ ,ഹെൽത്ത് ഇൻസ്‌പെക്ടർ പി ജി രാജീവ്‌, വ്യാപാര സംഘടനാ ഭാരവാഹികളായ ജോർജ്കുട്ടി വാളുവെട്ടിക്കൽ, ജോസഫ് പാറക്കൽ, സ്റ്റനി സ്ലാവോസ്, മറ്റ് സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം വഹിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha