കൊട്ടിയൂർ വൈശാഖ മഹോത്സവം: തിങ്കളാഴ്ച ‘തിരുവോണാരാധന’ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 29 May 2021

കൊട്ടിയൂർ വൈശാഖ മഹോത്സവം: തിങ്കളാഴ്ച ‘തിരുവോണാരാധന’


ഭക്തജനങ്ങളില്ലാത്ത കൊട്ടിയൂർ വൈശാഖമഹോത്സവം നടത്തപ്പെടുന്നത് ഇത് രണ്ടാമത്തെ വർഷമാണ്. കോവിഡ് പശ്ചാത്തലത്തിൽ ഭക്തജനങ്ങൾക്കു പ്രവേശനമില്ലെന്നുമാത്രമല്ല നിരവധി സ്ഥാനികരും പാരമ്പര്യക്കാരും പങ്കെടുക്കേണ്ട ചടങ്ങുകൾ പോലും പരിമിതമായ സ്ഥാനീകരാണ് നിർവഹിക്കുന്നത്. പാരമ്പര്യ ആചാരങ്ങളുടെ തനിമ നഷ്ടപ്പെടാതെ ചടങ്ങുകൾ നടത്തപ്പെടുന്നു. തിങ്കളാഴ്ചയാണ് തിരുവോണാരാധന. നാല് ആരാധനകളിൽ ആദ്യത്തേതാണ് തിരുവോണാരാധന. സാധാരണ വർഷങ്ങളിൽ അലങ്കാരവാദ്യങ്ങൾ തുടങ്ങുന്നതും ഉത്സവാന്തരീക്ഷം കൂടുതൽ ആർഭാടപൂർണ്ണമാകുന്നതും തിരുവോണാരാധന മുതലാണ്. കൂത്തും, പാഠകവും ആരംഭിക്കുന്നതും തിരുവോണാരാധന ദിവസമാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog