ഓടുന്ന കാറിന് മുകളിലേക്ക് മരം വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 17 May 2021

ഓടുന്ന കാറിന് മുകളിലേക്ക് മരം വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കട്ടപ്പന: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തൊടുപുഴ കാരിക്കോട് പേണ്ടാനത്ത് സൂസന്നാമ്മ(62) ആണ് മരിച്ചത്. ഭര്‍ത്താവ് സെബാസ്റ്റ്യന്‍ (70), മകന്‍ അരുണ്‍ (33) എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് 4.30 മണിയോടെ തേക്കടി-മൂന്നാര്‍ സംസ്ഥാനപാതയില്‍ പുളിയന്‍മല അപ്പാപ്പന്‍പടിക്ക് സമീപമായിരുന്നു അപകടം.

ഡോക്ടറായ മരുമകളെ ആശുപത്രിയില്‍ എത്തിച്ച ശേഷം ഭര്‍ത്താവിനും മകനുമൊപ്പം വീട്ടിലേക്കു മടങ്ങുന്നതിനിടെയാണു മരം കാറിന് മുകളിലേക്ക് വീണത്. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരാണ് സെബാസ്റ്റ്യനും സൂസന്നാമ്മയും. മകന്‍ അരുണിന്റെ വിവാഹം ഒരാഴ്ച മുന്‍പായിരുന്നു. മുണ്ടിയെരുമ ഗവ. ആശുപത്രിയിലെ ഡോക്ടര്‍ ബ്ലെസിയാണു ഭാര്യ.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog