പരീക്ഷയെഴുതാന്‍ സാധിക്കാതിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ടെലിഫോണിക് അസെസ്‌മെന്റ്; നിർദ്ദേശവുമായി സി.ബി.എസ്.ഇ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


CBSE, telephonic assessment, covid-19 


ന്യൂഡൽഹി: കഴിഞ്ഞ അദ്ധ്യയനവർഷം മുഴുവനും ഒരു പരീക്ഷയും എഴുതാൻ സാധിക്കാതിരുന്ന വിദ്യാർഥികൾക്കായി ടെലിഫോണിക് അസൈസ്മെന്റ് നടത്താൻ സ്കൂളുകളെ അനുവദിച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ). സി.ബി.എസ്.ഇ പത്താംക്ലാസ്സ് വിദ്യാർഥികൾക്കാണ് ഇത് ബാധകമാവുക. കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിൽ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെക്കുകയും റദ്ദാക്കുകയും ചെയ്തിരുന്നു.
പത്താംക്ലാസ്സ് വിദ്യാർഥികളുടെ മൂല്യനിർണയത്തിനായി മുൻപെഴുതിയ പരീക്ഷകളുടേയും അസൈൻമെന്റുകളുടേയും മാർക്കുകൾ അപ്ലോഡ് ചെയ്യാൻ സ്കൂളുകളോട് ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷയൊന്നും എഴുതാൻ കഴിയാതിരുന്ന വിദ്യാർഥികൾക്കായി ടെലിഫോണിക് അസൈസ്മെന്റ് നടത്താൻ സ്കൂളുകൾക്ക് അനുവാദം ലഭിച്ചത്. സ്കൂൾ നടത്തിയ പരീക്ഷകളിൽ ഏതെങ്കിലും വിദ്യാർഥികൾക്ക് ഹാജരാകാൻ സാധിച്ചില്ലെങ്കിൽ ഇവർക്കായി ഓഫ്ലൈൻ/ ഓൺലൈൻ അല്ലെങ്കിൽ ഒരു ടെലിഫോണിക് അസൈസ്മെന്റ് നടത്തി മാർക്കുകൾ രേഖപ്പെടുത്തണം. ടെലിഫോണിക് അസൈസ്മെന്റ് വഴി ഓരോ വിഷയത്തിനും വിദ്യാർഥികൾക്ക് ലഭിച്ച മാർക്കിൽ നിന്ന് അവരെ വസ്തുനിഷ്ഠമായി വിലയിരുത്താം. ടെലിഫോൺ വഴി വിദ്യാർഥികളെ ബന്ധപ്പെടാൻ സാധിക്കാത്തപക്ഷം അവർ അസൈസ്മെന്റിന് ഹാജരാകാത്തതായി അടയാളപ്പെടുത്തും.

ഇതിനായി കണക്ക്, സോഷ്യൽ സയൻസ്, സയൻസ്, ഭാഷാ അധ്യാപകർ എന്നിവരടങ്ങുന്ന അഞ്ചംഗ പാനലിനെ നിയോഗിക്കാനും സ്കൂളുകളോട് ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ മറ്റ് അടുത്തുള്ള സി.ബി.എസ്.ഇ സ്കൂളുകളിലെ അധ്യാപകരേയും പാനലിൽ ഉൾപ്പെടുത്താൻ ബോർഡ് നിർദേശിച്ചിട്ടുണ്ട്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha