ഭാഷ എന്‍ജിനീയറിങ്​ പഠനത്തിന്​ ഒരു തടസ്സമാകില്ല; മലയാളം ഉള്‍​പ്പടെ എട്ടു ഭാഷകളില്‍ പഠനത്തിന് ​ അനുമതി നല്‍കി എഐസിടിഇ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 മലയാളം ഉള്‍​പ്പടെ രാജ്യത്തെ എട്ടു ഭാഷകളില്‍ എന്‍ജിനീയറിങ്​ പഠനത്തിന്​ അനുമതി നല്‍കി ഓള്‍ ഇന്ത്യ കൗണ്‍സല്‍ ഫോര്‍ ടെക്​നിക്കല്‍ എജൂക്കേഷന്‍ (എ.ഐ.സി.ടി.ഇ). 2020-21 പുതിയ അധ്യയന വര്‍ഷം മുതലാണ്​ അവസരം. ഗ്രാമീണ ഗോത്ര വിഭാഗങ്ങളിലെ കുട്ടികള്‍ക്ക്​ അവസരം ഒരുക്കുന്നതിനായാണ്​ തീരുമാനം.
മലയാളം, ഹിന്ദി, ബംഗാളി, തെലുഗു, തമിഴ്​, ഗുജറാത്തി, കന്നഡ എന്നീ ഭാഷകളില്‍ എന്‍ജിനീയറിങ്​ പഠനത്തിനാണ്​ അനുമതി നല്‍കിയിരിക്കുന്നത്. ഗ്രാമീണ മേഖലയിലും മറ്റും പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ പോലും ഇംഗ്ലീഷിനോടുള്ള പേടിമൂലം ഈ കോഴ്​സുകളില്‍നിന്ന്​ മാറിനില്‍ക്കും. ജര്‍മനി, ഫ്രാന്‍സ്​, റഷ്യ, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ അവരുടെ പ്രദേശിക ഭാഷകളില്‍ ഈ കോഴ്​സുകളുടെ പഠനത്തിന്​ അവസരം ഒരുക്കിയിരുന്നു. ഇംഗ്ലീഷ് ഭാഷയറിയാത്തതിനാല്‍ മാത്രം എന്‍ജിനീയറിങ് പഠിക്കാന്‍ ആഗ്രഹം ഉണ്ടായിട്ടും പഠിക്കാന്‍ കഴിയാതെ പോകുന്ന ഒരുപാട് പേരുണ്ട്. മാതൃഭാഷയില്‍ എന്‍ജിനീയറിങ്​ പഠനത്തിന്​ അവസരം ഒരുക്കുകയാണെങ്കില്‍ ആ വിദ്യാര്‍ഥികള്‍ക്ക്​ കൂടുതല്‍ നേട്ടം കൈവരിക്കാനാകുമെന്ന്​ എ.ഐ.സി.ടി.ഇ ചെയര്‍മാന്‍ അനില്‍ ശാസ്​ത്രബുദ്ധെ പറഞ്ഞു. രാജ്യത്തി​ന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്​ 500 ഓളം അപേക്ഷകള്‍ ലഭിച്ചു. ഭാവിയില്‍ ബിരുദ എന്‍ജിനീയറിങ്​ കോഴ്​സുകള്‍ 11 ഭാഷകളിലേക്ക്​ കൂടി വ്യാപിപ്പിക്കാനാണ്​ തീരുമാനം. ഈ ഭാഷകളില്‍ എ.ഐ.സി.ടി.ഇ പഠന സാമഗ്രികള്‍ കൂടി ലഭ്യമാക്കും

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha