സംസ്ഥാനത്ത് എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച്‌ രണ്ട് അഭിപ്രായസര്‍വേ ഫലങ്ങള്‍ കൂടി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 1 May 2021

സംസ്ഥാനത്ത് എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച്‌ രണ്ട് അഭിപ്രായസര്‍വേ ഫലങ്ങള്‍ കൂടി


തിരുവനന്തപുരം : വോട്ടെണ്ണൽ നാളെ നടക്കാനിരിക്കെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച്‌ രണ്ട് അഭിപ്രായസര്‍വേ ഫലങ്ങള്‍ കൂടി പുറത്തുവന്നു. ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ പോസ്റ്റ് പോള്‍ സര്‍വേയില്‍ 77 മുതല്‍ 86 സീറ്റ് വരെ നേടി ഇടതുപക്ഷം അധികാരത്തില്‍ വരുമെന്നാണ് പ്രവചനം. യു.ഡി.എഫിന് 52 മുതല്‍ 61 സീറ്റ് വരെ ലഭിക്കുമെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. ബി.ജെ.പിക്ക് രണ്ട് മുതല്‍ അഞ്ച് വരെ സീറ്റുകളാണ് സര്‍വേ പ്രവചിക്കുന്നത്. .

 

മറ്റുള്ളവര്‍ മൂന്ന് സീറ്റ് വരെ നേടിയേക്കാമെന്നും സര്‍വെ പറയുന്നുണ്ട്. വോട്ട് ശതമാനത്തിലും മുന്നില്‍ ഇടതുപക്ഷമാണ്. 42 ശതമാനം വോട്ടാണ് ഇടതുമുന്നണിക്ക് ലഭിക്കുക. യു.ഡി.എഫിന് 38 ശതമാനം വോട്ട് ലഭിക്കും.

മൂന്നാം സ്ഥാനത്തെത്തുന്ന എന്‍.ഡി.എക്ക് 17 ശതമാനം വോട്ടാണ് നേടാനാവുക.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇടതുമുന്നണി വ്യക്തമായ മേല്‍ക്കൈ നേടും. കോട്ടയത്തും ബലാബലമാണ്. എറണാകുളത്തും മലപ്പുറത്തും യു.ഡിഎഫിന് മികച്ച ഭൂരിപക്ഷം സീറ്റുകളുടെ എണ്ണത്തിലടക്കം ഉണ്ടാകും.

മാതൃഭൂമി സര്‍വേയില്‍. ഇടതുപക്ഷത്തിന് 104 മുതല്‍ 120 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. കേരളത്തില്‍ എല്ലാ ജില്ലകളിലും എല്‍.ഡി.എഫ് മുന്നേറ്റമുണ്ടാകുമെന്നും
എല്‍.ഡി.എഫിന് 47% ലേറെ വോട്ട് ലഭിക്കുമെന്നും മാതൃഭൂമി ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ സര്‍വേ പ്രവചിക്കുന്നു .

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog