കൊവിഡ് വ്യാപനം; 600 തടവുകാർക്ക് പ്രത്യേക പരോൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


സംസ്ഥാനത്ത് ജയിൽ തടവുകാർക്ക് പ്രത്യേക പരോൾ അനുവദിച്ച ഉത്തരവിൽ 600 തടവുകാർക്ക് പരോൾ നൽകിയതായി ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജയിലിനുള്ളിൽ സാമൂഹിക അകലമടക്കം സുരക്ഷ ഉറപ്പുവരുത്താനാണ് നടപടി.
സുപ്രിം കോടതിയുടെ നിർദേശപ്രകാരം ശിക്ഷാ തടവുകാർക്ക് പരോളും വിചാരണത്തടവുകാർക്ക് ഇടക്കാല ജാമ്യവും നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

നിലവിലെ സാഹചര്യം പരിശോധിച്ച് ഹൈക്കോടതി ജഡ്ജി ഉൾപ്പെടുന്ന സമിതി പരിശോധന നടത്തി വരികയാണ്. ഹൈക്കോടതി ഉത്തരവുണ്ടായാൽ കൂടുതൽ വിചാരണ, റിമാൻഡ് തടവുകാർക്കു ജാമ്യം ലഭിക്കാനാണ് സാധ്യത. ഈ വർഷം പരോളിന് അർഹതയുള്ളവർക്കാണ് പരിഗണന ലഭിക്കുന്നത്.
സംസ്ഥാന ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ പ്രത്യേക സമിതി ജയിലുകളിലെ കൊവിഡ് വ്യാപനം ചർച്ച ചെയ്തിരുന്നു. വിയ്യൂർ സെൻട്രൽ ജയിലിലും കണ്ണൂർ സെൻട്രൽ ജയിലിലും നിരവധി തടവുകാർക്ക് കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജയിലുകളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും ജയിൽ മേധാവി ഋഷിരാജ് സിംഗ് നിർദ്ദേശം നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha