45 വയസിന് താഴെയുള്ളവരുടെ വാക്‌സിനേഷന് ഇന്ന് തുടക്കം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


18 മുതൽ 45 വയസിന് ഇടയിൽ പ്രായമുള്ളവരുടെ കൊവിഡ് വാക്സിനേഷൻ ഇന്ന് തു‌ടങ്ങുന്നു. രണ്ടു ലക്ഷത്തോളം പേരാണ് രജിസ്റ്റർ ചെയ്തത്. മതിയായ രേഖകളില്ലാത്തതിനാൽ നിരസിക്കപ്പെട്ടവർക്ക് വീണ്ടും അപേക്ഷിക്കാം.

ഗുരുതര ഹൃദ്രോഗമുള്ളവർ, ഗുരുതരാവസ്ഥയിൽ പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും ചികിൽസ തേടുന്നവർ, വൃക്ക-കരൾ രോഗികൾ, അവയവ മാറ്റo നടത്തിയവർ, ഗുരുതര ശ്വാസകോശ രോഗികൾ, അർബുദ ബാധിതർ, എച്ച്. ഐ.വി ബാധിതർ, രക്തസംബന്ധമായ ഗുരുതര രോഗങ്ങളുള്ളവർ തുടങ്ങി 20 രോഗാവസ്ഥകളുള്ളവർക്കാണ് ആദ്യ പരിഗണന. ഇതിനകം 1, 90, 745 പേരാണ് റജിസ്റ്റർ ചെയ്തത്. ഇതിൽ നാല്പ്പതിനായിരത്തോളം പേരാണ് രേഖകൾ സമർപ്പിച്ചുള്ളത്.

അതേസമയം മുൻഗണനക്ക് അർഹതയില്ലെന്ന് വിലയിരുത്തി ആയിരത്തോളം അപേക്ഷകൾ തള്ളി. ഇവർക്ക് വ്യക്തമായ രേഖകൾ സഹിതം വീണ്ടും അപേക്ഷിക്കാം. മുൻഗണന ലഭിച്ചവരെ വാക്സീൻ ലഭ്യതയനുസരിച്ച് കുത്തിവയ്പ് തീയതിയും സമയവും ആരോഗ്യവകുപ്പ് എസ്എംഎസിലൂടെയാണ് അറിയിക്കുന്നത്. കുത്തിവയ്പിനെത്തുമ്പോൾ ഈ എസ്എംഎസ്, തിരിച്ചറിയൽ രേഖ, രോഗബാധിതനാണെന്ന സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha