യോഗി ആദിത്യനാഥിന് കൊവിഡ് സ്ഥിരീകരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 14 April 2021

യോഗി ആദിത്യനാഥിന് കൊവിഡ് സ്ഥിരീകരിച്ചുലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ഔദ്യോഗിക വസതിയില്‍ സ്വയം നിരീക്ഷണത്തിലേക്ക് മാറി. ട്വിറ്ററിലൂടെയാണ് യുപി മുഖ്യമന്ത്രി കൊവിഡ് ബാധിതനായ വിവരം പങ്കുവച്ചത്.കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളില്‍ ചിലര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.

ഇതേതുടര്‍ന്ന് അദ്ദേഹം നിരീക്ഷണത്തിലായിരുന്നു. ഭരണചുമതലകള്‍ സാധാരണപോലെ നടക്കുമെന്നും താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ താന്‍ പരിശോധനയ്ക്ക് വിധേയനായി. പരിശോധനയില്‍ പോസിറ്റീവ് ഫലമാണ് ലഭിച്ചത്. അതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തില്‍ നിരീക്ഷണത്തിലേക്ക് മാറി. ആരോഗ്യപ്രശ്നങ്ങളില്ലെന്നും യോഗി ട്വീറ്റ് ചെയ്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog