മുഖ്യമന്ത്രിയുടെ മണ്ഡലപര്യടനത്തിന് ആവേശകരമായ തുടക്കം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ധര്‍മ്മടം: മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മ്മടം മണ്ഡല പര്യടനത്തിന് ആവേശകരമായ തുടക്കം. സ്വീകരണങ്ങളോരോന്നും പൊതുയോഗങ്ങളാക്കിയാണ് പിണറായിയുടെ വിജയക്കുതിപ്പിന് കരുത്തേകുന്നത്. രാവിലെ ചോരയാംകുണ്ടില്‍ നിന്ന് തുടങ്ങി 15 കേന്ദ്രങ്ങള്‍ പിന്നിട്ട് വെള്ളൊഴുക്കില്‍ സമാപിച്ചു.

വൃദ്ധര്‍, സ്ത്രീകള്‍, കുട്ടികള്‍, യുവാക്കള്‍.... നാടാകെ ഒഴുകിയെത്തുമ്ബോള്‍ ധര്‍മ്മടത്ത് റിക്കാര്‍ഡ് വിജയം ഉറപ്പാണെന്ന് എല്‍.ഡി.എഫ് വിശ്വസിക്കുന്നു. സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് അനുഭവിച്ചവര്‍ക്ക് മുന്നില്‍ കേരള ബദലിന്റെ നേട്ടങ്ങളെക്കുറിച്ചും അത് തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പിണറായി വിജയന്റെ ചുരുങ്ങിയ വാക്കുകളിലുള്ള വിശദീകരണം.ചോരയാംകുണ്ട്‌, ആനേനിമെട്ട, കീരിയോട്‌, മുതുകുറ്റി തൈക്കണ്ടിപ്പീടിക, കണയന്നൂര്‍ മുട്ടിലെ ചിറ, കക്കോത്ത്‌, ഇരിവേരി, കേളപ്പന്‍ മുക്ക്‌, കോയ്യോട്‌ മേലേഭാഗം, സജീവന്‍ സ്‌മാരക ഷെല്‍ട്ടര്‍, വെള്ളൂരില്ലം എല്‍പി സ്‌കൂള്‍, കോട്ടൂര്‍, കടമ്ബൂര്‍ ധനേശന്‍ പീടിക, മുഴപ്പിലങ്ങാട് കുളം ബസാര്‍, വെള്ളൊഴുക്ക്‌ മൊട്ടേമ്മല്‍‌, ധര്‍മടം ബീച്ച്‌ ടുറിസം സെന്റര്‍ എന്നിവിടങ്ങളിലായിരുന്നു ഇന്നലെ പര്യടനം.

വിവിധ കേന്ദ്രങ്ങളില്‍ എം.കെ മുരളി, ടി.വി ലക്ഷ്മി, ടി. അനില്‍, വി. ലീല, ഇ.കെ ദൃശ്യ, പി.എം അഖില്‍, സി.ഗിരീശന്‍, കല്ലാട്ട് പ്രേമന്‍, പി.പി നാസര്‍ എന്നിവര്‍ സംസാരിച്ചു. സി .എന്‍.ചന്ദ്രന്‍, പി. ബാലന്‍, കെ.ശശിധരന്‍, പി.കെ ശബരീഷ്, എം. ഗംഗാധരന്‍, കെ. മുകുന്ദന്‍, ടി.കെ.എ ഖാദര്‍, വി.സി വാമനന്‍, ടി.ഭാസ്കരന്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha