നാടിന്റെ കുതിപ്പിന്‌ മാഷിന്റെ ഉറപ്പ്‌ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 1 April 2021

നാടിന്റെ കുതിപ്പിന്‌ മാഷിന്റെ ഉറപ്പ്‌

തളിപ്പറമ്പ്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി എം വി ഗോവിന്ദൻ മാസ്‌റ്റർക്ക്‌ കോൾത്തുരുത്തിയിൽ നൽകിയ സ്വീകരണം
തളിപ്പറമ്പ്‌ തളിപ്പറമ്പ്‌ മണ്ഡലത്തിന്റെ  മനസ്സിൽ കൊത്തിവച്ച  വാചകങ്ങളാണ്‌ ‘നാടിന്റെ കുതിപ്പിന്‌ മാഷിന്റെ ഉറപ്പ്‌’. എല്ലാ മേഖലയിലും വികസിച്ച തളിപ്പറമ്പിൽ കൂടുതൽ നേട്ടങ്ങൾ ഉറപ്പിക്കാനാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി എം വി ഗോവിന്ദൻ മാസ്‌റ്റർ ഇത്തവണ ജനവിധി തേടുന്നത്‌. ഭാവിയിലെ തളിപ്പറമ്പ്‌ എന്തായിരക്കണമെന്ന്‌ ‌ നാട്‌ മുന്നോട്ടുവയ്‌ക്കുന്ന വികസന കാഴ്‌ചപ്പാടാണ്‌ മാഷ്‌ വോട്ടമാർക്ക്‌ മുന്നിൽ അവതരിപ്പിക്കുന്നത്‌. ഇത്‌ കേൾക്കാനും  വികസനത്തിൽ പങ്കാളികളാവാനുമുള്ള ആവേശമാണ്‌ സ്വീകരണ കേന്ദ്രങ്ങളിൽ അലയടിക്കുന്നത്‌.  സ്ഥാനാർഥിയെ വരവേറ്റ്‌ പിരിഞ്ഞുപോകുന്ന പതിവിനും‌ മാറ്റം വന്നു. എൽഡിഎഫിന്റെ ഭരണതുടർച്ചയിൽ ജനപ്രതിനിധിയെന്ന നിലയിൽ ഗോവിന്ദൻ മാഷ്‌ ചെയ്യാൻ പോകുന്ന കാര്യങ്ങൾ എന്തൊക്കെയായിരിക്കുമെന്ന്‌ അറിയാൻ നാട്‌ സ്വീകരണ കേന്ദ്രങ്ങളിലേക്ക്‌ ഒഴുകിയെത്തുകയാണ്‌. അതിനാൽ, കാച്ചിക്കുറുക്കിയ വാക്കുകളിൽ  മാഷ്‌ ജനങ്ങളോട്‌ പിണറായി സർക്കാരിനെ കുറിച്ച്‌ സംവദിക്കുകയാണ്‌. ""സാധരണയിൽനിന്ന്‌ വ്യത്യസ്‌തമായി  ആരായിരിക്കും മുഖമന്ത്രി, ഭൂരിപക്ഷം ആർക്കായിരിക്കും എന്ന ചർച്ച ഇക്കുറിയില്ല. എൽഡിഎഫിന്‌ തുടർഭരണമെന്നും പിണറായി മുഖമന്ത്രിയെന്നും ജനങ്ങൾ ഉറപ്പിച്ചിരിക്കുകയാണ്‌. അഞ്ചുവർഷത്തെ വികസനത്തിന്റെയും പ്രതികൂല സാഹചര്യത്തിലും ജനങ്ങളെ ചേർത്തുപിടിച്ച്‌ സംരക്ഷിച്ചതിന്റെയും  തുടർച്ചയാണ്‌  ഇങ്ങനെ ചിന്തിക്കൻ നാടിനെ പ്രേരിപ്പിച്ചത്‌. അന്നംമുടക്കുന്നവർ അധികാരത്തിൽ വരാൻ പാടില്ലെന്ന്‌ ജനങ്ങൾക്ക്‌ നിർബന്ധമുണ്ട്‌. രാജ്യത്ത്‌ ആദ്യമായി വീട്ടമ്മമാർക്ക്‌ പെൻഷൻ അനുവദിച്ച സർക്കാർ അവരുടെ അധ്വാനത്തെ ബഹുമാനിക്കുകയാണ്‌.'' ലളിതമായി ഇത്തരം കാര്യങ്ങൾ വിശദീകരിക്കുമ്പോൾ വോട്ടർമാർ എൽഡിഎഫിന്‌ വോട്ട്‌ ഉറപ്പിക്കുന്നു.  പ്രതിപക്ഷമില്ലാത്ത ആന്തൂർ നഗരസഭ ഉൾപ്പെടെ 15 കേന്ദ്രങ്ങളിൽ ബുധനാഴ്‌ചത്തെ പര്യടനം ചുവന്നുതുടുത്ത തളിപ്പറമ്പിനെ ‌ വീണ്ടും ചുവപ്പിക്കുന്നതായിരുന്നു. ‌പാറാട്‌നിന്ന്‌ തുടങ്ങി വെള്ളിക്കീൽ സ്വീകരണം സമാപിക്കുമ്പോൾ ഏറെ വൈകിയിരുന്നു.   

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog