തയ്യില്‍ ബൂത്തിലേക്ക് പോകണോ, തോണി തന്നെ ശരണം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 5 April 2021

തയ്യില്‍ ബൂത്തിലേക്ക് പോകണോ, തോണി തന്നെ ശരണം

തൃക്കരിപ്പൂര്‍: കാസര്‍കോട് ജില്ലയിലെ ദ്വീപ് പഞ്ചായത്തായ വലിയപറമ്ബയുടെ തെക്കെ അറ്റത്തുള്ള തയ്യില്‍ സൗത്ത് ജി.എല്‍.പി.സ്കൂളിലെ ബൂത്തിലെത്താന്‍ ഇത്തവണയും പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് തോണി തന്നെ ശരണം. ഈ കടലോര പഞ്ചായത്തിലെ മാവിലാകടപ്പുറം മുതല്‍ തൃക്കരിപ്പൂര്‍ കടപ്പുറം പോളിംഗ് സ്‌റ്റേഷനുകളില്‍ വാഹന സൗകര്യം ഉണ്ടെങ്കിലും തെക്കന്‍ ഭാഗത്തേക്ക് റോഡില്ലാത്തതിനാലാണ് ഉദ്യാഗസ്ഥര്‍ തോണിയെ ആശ്രയിക്കുന്നത്.

നിലവില്‍ ഉദിനൂര്‍ കടപ്പുറം വരെ മാത്രമാണ് റോഡ് സൗകര്യമുളളത്. പഞ്ചായത്തിന്റെ തെക്കെ അറ്റത്തുള്ള തയ്യില്‍ സൗത്ത് എല്‍.പി സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യാഗസ്ഥര്‍ക്കു വേണ്ടിയാണ് മാടക്കാല്‍ ബോട്ടുകടവില്‍ തോണി ഒരുക്കിയത്.ഇലക്‌ട്രോണിക്സ് പോളിംഗ് മെഷീന്‍, മറ്റു സാമഗ്രഹികളുമായി അഞ്ചാളം ഉദ്യോഗസ്ഥരാണ് ഇന്നലെ മാടക്കാല്‍ ദ്വീപില്‍ നിന്നും യന്ത്രവല്‍കൃത തോണിയാത്ര ചെയ്തു് ബൂത്തിലെത്തിയത്.

ഒരു പ്രിസൈഡിംഗ് ഓഫീസറും മൂന്നു പോളിംഗ്‌ ഓഫീസര്‍മാരുമടങ്ങുന്നതാണ് ടീം. വലിയ പറമ്ബ് പഞ്ചായത്തിലെ തയ്യില്‍ തെക്കെപ്പുറം ജി എല്‍ പി സ്‌കൂളിലെ ബൂത്തില്‍ 346 വോട്ടര്‍മാരാണുള്ളത്. 168 പുരുഷന്മാരും 178 സ്ത്രീകളും. റോഡും പാലവുമില്ലാത്തതിനാല്‍ തോണിയെ ആശ്രയിച്ചു കഴിയുന്നവരാണ് പ്രദേശവാസികള്‍ .നാട്ടുകാര്‍ എന്നും അനുഭവിക്കുന്ന ദുരിതം വോട്ടെടുപ്പ് ദിനത്തില്‍ ഉദ്യോഗസ്ഥരും അനുഭവിച്ചുവരികയാണ്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog