പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; മോട്ടോര്‍ വാഹന വകുപ്പ് പരിശോധന തുടങ്ങി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 17 April 2021

പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; മോട്ടോര്‍ വാഹന വകുപ്പ് പരിശോധന തുടങ്ങിമോട്ടോര്‍വാഹനവകുപ്പിന്റെ ഹരിത ബോധവത്കരണ പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചു. കേരളത്തിലെ അന്തരീക്ഷവായുനിലവാരം ഉയര്‍ത്താന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ സംസ്ഥാനസര്‍ക്കാരിന് നല്‍കിയ നിര്‍ദേശപ്രകാരമാണ് നടപടി.

ഉയര്‍ന്നതോതില്‍ അന്തരീക്ഷമലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് ട്രൈബ്യൂണല്‍ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ ഹരിത ബോധവത്കരണം എന്നപേരിലാണ് മോട്ടോര്‍വാഹനവകുപ്പ് ഏപ്രില്‍ മുപ്പതുവരെ തുടരുന്ന കര്‍ശനപരിശോധന ആരംഭിച്ചത്.

മേയ് മുതല്‍ എല്ലാ രണ്ടാമത്തെ ആഴ്ചകളിലും ഈ പരിശോധന സംസ്ഥാനത്ത് തുടരും. എല്ലാ വാഹനങ്ങളിലും, സര്‍ക്കാര്‍ അംഗീകരിച്ച കേന്ദ്രങ്ങളില്‍ പരിശോധിച്ച പുകസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഉണ്ടാകണമെന്നാണ് മോട്ടോര്‍വാഹന വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്. 

മോട്ടോര്‍വാഹനചട്ടം ലംഘിക്കപ്പെട്ടാല്‍ ആദ്യതവണ 2000 രൂപ പിഴയോ മൂന്നുമാസം തടവോ ഇത് രണ്ടുംകൂടിയോ ശിക്ഷിക്കാം. ഇതിനൊപ്പം മൂന്നുമാസംവരെ ലൈസന്‍സിന് അയോഗ്യതയും വരാം. കുറ്റം ആവര്‍ത്തിച്ചാല്‍ പതിനായിരം രൂപ പിഴയോ ആറ് മാസം തടവോ രണ്ടുംകൂടിയോ ലഭിക്കാം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog