ബൂ​ത്തി​ൽ വോ​ട്ട​ര്‍​മാ​രു​ടെ മാ​സ്‌​ക് ‌മാ​റ്റാ​ൻ നി​ര്‍​ദ്ദേ​ശി​ക്കി​ല്ലെ​ന്നു കോ​ട​തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊ​ച്ചി: പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തു​ന്ന വോ​ട്ട​ര്‍​മാ​രെ തി​രി​ച്ച​റി​യാ​ന്‍ മാ​സ്‌​ക് മാ​റ്റാ​ന്‍ നി​ര്‍​ദ്ദേ​ശി​ക്ക​ണ​മെ​ന്നും ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ഏ​ഴ് മ​ണ്ഡ​ല​ങ്ങ​ളി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലെ ന​ട​പ​ടി​ക​ള്‍ ഓ​ണ്‍​ലൈ​നി​ല്‍ കാ​ണാ​ന്‍ ക​ഴി​യു​ന്ന വെ​ബ് കാ​സ്റ്റിം​ഗി​ന്‍റെ ലി​ങ്ക് ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഏ​ഴി​നു പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ ബൂ​ത്തി​ലെ​ത്തു​ന്ന വോ​ട്ട​ര്‍​മാ​രു​ടെ മാ​സ്‌​ക് മാ​റ്റാ​ന്‍ നി​ര്‍​ദ്ദേ​ശി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

കോ​ണ്‍​ഗ്ര​സ് മാ​ടാ​യി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​പി. ക​രു​ണാ​ക​ര​നാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ക​ണ്ണൂ​ര്‍, ത​ളി​പ്പ​റ​മ്പ്, ത​ല​ശേ​രി, ധ​ര്‍​മ​ടം, പേ​രാ​വൂ​ര്‍, പ​യ്യ​ന്നൂ​ര്‍, ക​ല്യാ​ശേ​രി എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലെ വെ​ബ് കാ​സ്റ്റിം​ഗ് ലി​ങ്ക് ജ​ന​ങ്ങ​ള്‍​ക്കു ഷെ​യ​ര്‍ ചെ​യ്യ​ണ​മെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ലി​ങ്ക് ന​ല്‍​കി​യ​തി​നാ​ല്‍ ഒ​ട്ടേ​റെ പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞെ​ന്നും ചി​ല ഹ​ര്‍​ജി​ക്കാ​ര​ന്‍ വാ​ദി​ച്ചു.

വെ​ബ് കാ​സ്റ്റിം​ഗ് ലി​ങ്ക് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന​തി​ന് പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും ക​ഴി​ഞ്ഞ ത​വ​ണ ലി​ങ്ക് ജ​ന​ങ്ങ​ള്‍​ക്ക് ഷെ​യ​ര്‍ ചെ​യ്ത​ത് സോ​ഫ്റ്റ് വെ​യ​ര്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കി​യെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ വി​ശ​ദീ​ക​രി​ച്ചു. തു​ട​ര്‍​ന്നാ​ണ് ഹ​ര്‍​ജി മാ​റ്റി​യ​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha