കൊട്ടിയൂര്‍ ചപ്പമലയില്‍ വളര്‍ത്തു നായയെ അഞ്ജാത ജീവി കടിച്ചു കൊന്നു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 17 April 2021

കൊട്ടിയൂര്‍ ചപ്പമലയില്‍ വളര്‍ത്തു നായയെ അഞ്ജാത ജീവി കടിച്ചു കൊന്നു


കൊട്ടിയൂര്‍: ചപ്പമലയില്‍ വളര്‍ത്തു നായയെ അഞ്ജാത ജീവി കടിച്ചു കൊന്നു. ചപ്പമലയിലെ കോടയിക്കല്‍ രാധാമണിയുടെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന വളര്‍ത്തു നായയെയാണ് വെള്ളിയാഴ്ച രാത്രി അഞ്ജാത ജീവി കടിച്ചു കൊന്നത്.

നായയുടെ സമീപത്തായി 8 ലധികം ആടുകളും ഉണ്ടായിരുന്നു. എന്നാല്‍ ആടുകളെ ഉപദ്രവിച്ചില്ലെന്നും ഇത്തരത്തില്‍ സമീപത്തുള്ള വളര്‍ത്തു നായകളെയും കാണാതാകുന്നതായും വീട്ടുടമ പറഞ്ഞു.

കൊട്ടിയൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.സി രാജീവൻ, ബീറ്റ് ഓഫീസര്‍ എം.രഞ്ചിത്ത്, വാച്ചര്‍ വി.എ തോമസ് എന്നിവർ സ്ഥലം സന്ദര്‍ശിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog