മെഗാ മെഡിക്കൽ ക്യാമ്പ് - ആയിരത്തി ഇരുന്നൂറിലേറെപ്പേർ വാക്സിൻ സ്വീകരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 10 April 2021

മെഗാ മെഡിക്കൽ ക്യാമ്പ് - ആയിരത്തി ഇരുന്നൂറിലേറെപ്പേർ വാക്സിൻ സ്വീകരിച്ചുഇരിട്ടി : ഇരിട്ടി ഫാൽക്കൺ പ്ലാസയിൽ വെള്ളിയാഴ്ച സംഘടിപ്പിച്ച 45 കഴിഞ്ഞവർക്കുള്ള കോവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പിൽ ആയിരത്തി ഇരുന്നൂറിലേറെപ്പേർ വാക്സിൻ സ്വീകരിച്ചു. ജില്ലാ ആരോഗ്യ വകുപ്പിന്റെ നിർദേശാനുസരണം തലശ്ശേരി റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ ഇരിട്ടി താലൂക്ക് ആശുപത്രിയുടെയും ഇരിട്ടി നഗരസഭയുടെയും നേതൃത്വത്തിലാണ് ക്യാമ്പ്‌ നടത്തിയത്. ഇരിട്ടി മുൻസിപ്പാലിറ്റി, ഉളിക്കൽ, പായം, മുഴക്കുന്ന്, മാലൂർ, പടിയൂർ, തില്ലങ്കേരി, അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളിലെ 45 വയസ്സിന്‌ മുകളിലുമുള്ളവരാണ് എത്തിയത്.

താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഡോ. പി.പി. രവീന്ദ്രൻ, ഡോ. അർജുൻ, ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, മുനിസിപ്പാലിറ്റി ഹെൽത്ത് ഇൻസ്‌പെക്ടർ എം. വേണുഗോപാൽ, എൽ.എച്ച്.എസ്. കെ.പി. ഗ്ലാഡിസ്, എച്ച്.ഐ. ഇ. മനോജ്, പി.എച്ച്.എൻ. മേരി ജോസഫ്, ജെ.പി.എച്ച്.എൻ. കെ.എസ്. ഗിരിജ, ആരോഗ്യപ്രവർത്തകർ, ആശാപ്രവർത്തകർ, മുനിസിപ്പാലിറ്റി കൗൺസിലർമാർ, ഇരിട്ടി എം.ജി. കോളേജിലെ എൻ.സി.സി. കാഡറ്റുകൾ, ഇരിട്ടി ലയൺസ് ക്ലബ്ബ്, നന്മ ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങൾ എന്നിവർ സൗകര്യങ്ങൾ ഒരുക്കുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു. അടുത്ത മെഗാ ക്യാമ്പ് 16-ന് രാവിലെ ഒൻപതുമുതൽ ഫാൽക്കൺ പ്ലാസയിൽ നടക്കുമെന്ന് ഇരിട്ടി താലൂക്ക് ആസ്പത്രി സൂപ്രണ്ട് പി.പി. രവീന്ദ്രൻ അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog