തലശേരി, മട്ടന്നൂർ മണ്ഡലങ്ങളിൽ ആവേശമായി മുഖ്യമന്ത്രിയുടെ പ്രചാരണം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 2 April 2021

തലശേരി, മട്ടന്നൂർ മണ്ഡലങ്ങളിൽ ആവേശമായി മുഖ്യമന്ത്രിയുടെ പ്രചാരണം

തലശേരി, മട്ടന്നൂർ മണ്ഡലങ്ങളിൽ ആവേശമായി മുഖ്യമന്ത്രിയുടെ പ്രചാരണം. ഓരോ കേന്ദ്രങ്ങളിലും ആയിരങ്ങളാണ് ജനനായകനെ വരവേൽക്കാനെത്തിയത്. കേരളത്തിൽ Ldf ശക്തമായിരിക്കുന്നിടത്തോളം കാലം ആഴക്കടൽ മൽസ്യ ബന്ധനം വിദേശ കമ്പനികളെ എൽപിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞുവോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ജനങ്ങളിൽ ആവേശം വിതച്ചാണ് മുഖ്യമന്ത്രി ഓരോ കേന്ദ്രങ്ങളിലുമെത്തുന്നത്. മട്ടന്നൂർ മണ്ഡലത്തിലെ ചിറ്റാരിപ്പറമ്പിലും തലശേരിയിലും ആയിരങ്ങളാണ് മുഖ്യമന്ത്രിയെ കേൾക്കാൻ ഒഴുകിയെത്തിയത്. 5 വർഷക്കാലത്തെ Ldf സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞായിരുന്നു പ്രസംഗം.എൽഡിഎഫിന്റെ മുന്നേറ്റത്തിൽ udfനും ബിജെപിക്കും വല്ലാത്ത ആശങ്കയുണ്ടെന്നും അതിന്റെ ഭാഗമായി നുണപ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ആഴക്കടൽ മൽസ്യബന്ധനവുമായി പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുകയാണ്. എന്നാൽ കേരളത്തിൽ Ldf ശക്തമായിരിക്കുന്നിടത്തോളം കാലം ആഴക്കടൽ മൽസ്യ ബന്ധനം വിദേശ കമ്പനികളെ എൽപിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
ബിജെപിക്ക് സ്ഥാനാർത്ഥിയില്ലാത്ത തലശേരിയിൽ Ldf സ്ഥാനാർത്ഥി എ എൻ ഷംസീറിനെ തോൽപിക്കണമെന്നാണ് ബിജെപി നേതാവ് പറയുന്നത്. എന്നാൽ ഇത്തരം അവിശുദ്ധ നിക്കങ്ങൾ ഈ മണ്ണിൽ വിലപ്പോകില്ലെന്നും പിണറായി കൂട്ടിച്ചേർത്തു. വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥികളായ കെ കെ ശൈലജ ടീച്ചർ, എ എൻഷംസീർ, Ldf നേതാക്കളായ CN ചന്ദ്രൻ, കെ കെ രാഗേഷ് തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog