സംഗീതവും നൃത്തവും നെഞ്ചേറ്റിയ യുവത ലോകത്തെവിടയും എക്കാലത്തും ഇടതു പക്ഷ മുന്നേറ്റങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു; 'ഉറപ്പ് പാട്ട്'പങ്കുവച്ച്‌ മന്ത്രി തോമസ് ഐസക് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 2 April 2021

സംഗീതവും നൃത്തവും നെഞ്ചേറ്റിയ യുവത ലോകത്തെവിടയും എക്കാലത്തും ഇടതു പക്ഷ മുന്നേറ്റങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു; 'ഉറപ്പ് പാട്ട്'പങ്കുവച്ച്‌ മന്ത്രി തോമസ് ഐസക്

കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ 'ഉറപ്പ് പാട്ട്' പങ്കുവച്ച്‌ ധനമന്ത്രി തോമസ് ഐസക്. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഗാനം പങ്കുവച്ചിരിക്കുന്നത്.സംഗീതവും നൃത്തവും നെഞ്ചേറ്റിയ യുവത ലോകത്തെവിടയും എക്കാലത്തും ഇടതു പക്ഷ മുന്നേറ്റങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ലാറ്റിനമേരിക്കയെ ഇളക്കി മറിച്ച വിപ്ലവ ഗായകരുടെ ഒരു നിര തന്നെയുണ്ടായിരുന്നു .ബോബ് മാര്‍ലിയും പിങ്ക് ഫ്ലോയ്ഡ്മൊക്കെ യുവതയെ ത്രസിപ്പിച്ച എഴുപതുകള്‍ കണ്ടും കെട്ടും വളര്‍ന്ന തലമുറയാണ് എന്റേതെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു.

മന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പ്,

സംഗീതവും നൃത്തവും നെഞ്ചേറ്റിയ യുവത ലോകത്തെവിടയും എക്കാലത്തും ഇടതു പക്ഷ മുന്നേറ്റങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.ലാറ്റിനമേരിക്കയെ ഇളക്കി മറിച്ച വിപ്ലവ ഗായകരുടെ ഒരു നിര തന്നെയുണ്ടായിരുന്നു .ബോബ് മാര്‍ലിയും പിങ്ക് ഫ്ലോയ്ഡ്മൊക്കെ യുവതയെ ത്രസിപ്പിച്ച എഴുപതുകള്‍ കണ്ടും കെട്ടും വളര്‍ന്ന തലമുറയാണ് എന്റേത് . .ഇന്ന് തുടര്ഭരണത്തിനായി കുതിക്കുന്ന കേരളത്തിലെ ഇടതുപക്ഷം അഴിച്ചു വിട്ട കൊടുങ്കാറ്റ് യുവ തലമുറ നെഞ്ചേറ്റുന്ന കാഴ്ചയാണെവിടെയും . കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ത്രസിപ്പിക്കുന്ന ദൃശ്യ സംഗീതം ഞാന്‍ ഇവിടെ പങ്കു വയ്ക്കട്ടെ.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog