അതിഥി തൊഴിലാളികളുടെ വിവരശേഖരണം നടത്താൻ തൊഴിലുടമകൾ സഹകരിക്കണമെന്ന് ജില്ലാ ലേബർ അധികൃതർ അറിയിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 27 April 2021

അതിഥി തൊഴിലാളികളുടെ വിവരശേഖരണം നടത്താൻ തൊഴിലുടമകൾ സഹകരിക്കണമെന്ന് ജില്ലാ ലേബർ അധികൃതർ അറിയിച്ചു
കൊവിഡ് അതിവ്യാപനത്തിന്റെ ഭാഗമായി തൊഴില്‍വകുപ്പ് നടത്തുന്ന ജില്ലയിലെ അതിഥി തൊഴിലാളികളുടെ വിവരശേഖരണത്തിനായി തൊഴിലുടമകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ പി രഘുനാഥ് അറിയിച്ചു. തൊഴിലാളികള്‍ക്ക് നേരിട്ടോ, തൊഴിലുടമ, താമസിക്കുന്ന കെട്ടിട ഉടമ എന്നിവര്‍ക്കോ വിവരം നല്‍കാം. തൊഴിലാളിയുടെ പേര്, സ്വദേശം, സംസ്ഥാനം, ആധാര്‍ നമ്പര്‍, താമസിക്കുന്ന സ്ഥലം, മൊബൈല്‍ നമ്പര്‍, വാട്ട്‌സ്അപ്പ് നമ്പര്‍, വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടോ, കേരളത്തിലേക്ക് വന്ന തീയതി എന്നീ വിവരങ്ങളാണ് നല്‍കേണ്ടത്. അതിഥി തൊഴിലാളികളില്‍ ആശങ്ക ഉണ്ടാകാതിരിക്കുന്നതിനും പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി ജില്ലാ ലേബര്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04972-700353.
തൊഴിലാളികളുടെ വിവരങ്ങള്‍ അതാത് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ക്കോ കണ്ണൂര്‍ ജില്ലാ ലേബര്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌കിനോ നല്‍കാം.
ജില്ലയിലെ അസിസ്റ്റന്റ്‌ലേബര്‍ ഓഫീസര്‍മാരുടെ മൊബൈല്‍ നമ്പറുകള്‍:
ജില്ലാ ലേബര്‍ ഓഫീസറുടെ കാര്യാലയം 0497 2700353, അസി.ലേബര്‍ ഓഫീസര്‍ കണ്ണൂര്‍ 1-ാം സര്‍ക്കിള്‍-8547655703, അസി. ലേബര്‍ ഓഫീസര്‍ കണ്ണൂര്‍ 2-ാം സര്‍ക്കിള്‍ -8547655716, അസി. ലേബര്‍ ഓഫീസര്‍ കണ്ണൂര്‍ 3-ാം സര്‍ക്കിള്‍ – 8547655725, അസി. ലേബര്‍ ഓഫീസര്‍ തലശ്ശേരി 2-ാം സര്‍ക്കിള്‍ – 8547655731, അസി. ലേബര്‍ ഓഫീസര്‍, കൂത്തുപറമ്പ് – 8547655741, അസി.ലേബര്‍ ഓഫീസര്‍ തളിപ്പറമ്പ് – 8547655768, അസി.ലേബര്‍ ഓഫീസര്‍ പയ്യന്നൂര്‍ – 8547655761, അസി. ലേബര്‍ ഓഫീസര്‍ ഇരിട്ടി – 8547655760.
പി എന്‍ സി/1673/2021

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog