കൂത്തുപറമ്ബിനെ ഇളക്കിമറിച്ച്‌ നിര്‍മ്മല സീതാരാമന്റെ റോഡ് ഷോ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 4 April 2021

കൂത്തുപറമ്ബിനെ ഇളക്കിമറിച്ച്‌ നിര്‍മ്മല സീതാരാമന്റെ റോഡ് ഷോ

കൂത്തുപറമ്ബ്: കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തില്‍ കൂത്തുപറമ്ബില്‍ നടന്ന റോഡ്‌ഷോ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ആവേശമായി മാറി. കടുത്ത ചൂട് വകവയ്ക്കാതെയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ റോഡ് ഷോയില്‍ അണിനിരന്നത്. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്ബടിയോടെയായിരുന്നു പരിപാടി.

പരിപാടിക്ക് കൊഴുപ്പേകുന്നതിനു വേണ്ടി പ്രത്യേക ഡ്രസ് കോഡിലാണ് വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ അണിനിരന്നത്. പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ സഞ്ചരിച്ചാണ് കേന്ദ്രമന്ത്രി വോട്ടര്‍മാരെ അഭിവാദ്യം ചെയ്തത്. കൂത്തുപറമ്ബ് മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി.സദാനന്ദന്റെ പ്രചരണത്തിന്റെ ഭാഗമായിട്ടായിരുന്നു റോഡ് ഷോ.ബി.ജെ.പി നേതാക്കളായ പി.സത്യപ്രകാശ്, മോഹനന്‍ മാനന്തേരി, രമാദേവി, വി.പി.സുരേന്ദ്രന്‍, വിജയന്‍ വട്ടിപ്രം, സി.കെ.കുഞ്ഞിക്കണ്ണന്‍, കെ.കെ.ധന‌ഞ്ജയന്‍ എന്നിവരും കേന്ദ്രമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. സുരക്ഷയൊരുക്കുന്നതിന് വേണ്ടി കേന്ദ്രസേനയുടെ പ്രത്യേക സംഘവും സ്ഥലത്തെത്തിയിരുന്നു. തൊക്കിലങ്ങാടിയില്‍ നിന്നും ആരംഭിച്ച റോഡ് ഷോ കൂത്തുപറമ്ബ് ടൗണിലാണ് സമാപിച്ചത്.

ഇ​രു​ ​മു​ന്ന​ണി​ക​ളും​ ​കേ​ര​ള​ത്തി​ന് ​അ​പ​ക​ടം​:​ ​നി​ര്‍​മ്മ​ല​ ​സീ​താ​രാ​മന്‍

കേ​ര​ള​ത്തി​ല്‍​ ​ഇ​രു​മു​ന്ന​ണി​ക​ളും​ ​അ​ക്ര​മ​വും​ ​അ​ഴി​മ​തി​യും​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണെ​ന്ന് ​കേ​ന്ദ്ര​മ​ന്ത്രി​ ​നി​ര്‍​മ്മ​ല​ ​സീ​താ​രാ​മ​ന്‍​ ​പ​റ​ഞ്ഞു.​ ​കൂ​ത്തു​പ​റ​മ്ബി​ല്‍​ ​ന​ട​ന്ന​ ​റോ​ഡ് ​ഷോ​യ്ക്ക് ​ശേ​ഷം​ ​ടൗ​ണ്‍​സ്ക്വ​യ​റി​ല്‍​ ​ന​ട​ന്ന​ ​പൊ​തു​യോ​ഗ​ത്തി​ല്‍​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​വ​ര്‍.
ഭ​ര​ണം​ ​ന​ട​ത്തു​ന്ന​ ​ഇ​ട​തു​മു​ന്ന​ണി​ ​അ​ക്ര​മം​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ ​ന​യ​മാ​ണ് ​സ്വീ​ക​രി​ക്കു​ന്ന​തെ​ങ്കി​ല്‍​ ​അ​ഴി​മ​തി​യാ​ണ് ​യു.​ഡി.​എ​ഫി​ന്റെ​ ​മു​ഖ​മു​ദ്ര.​ ​ഇ​വി​ടെ​ ​മ​ത്സ​രി​ക്കു​മ്ബോ​ഴും​ ​കേ​ര​ള​ത്തി​ന് ​പു​റ​ത്ത് ​ഒ​രു​ ​മു​ന്ന​ണി​യി​ലാ​ണി​വ​ര്‍​ .
മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​ഷി​ജി​ലാ​ല്‍​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​മോ​ഹ​ന​ന്‍​ ​മാ​ന​ന്തേ​രി,​ ​വി​ജ​യ​ന്‍​ ​വ​ട്ടി​പ്രം,​ ​വി.​പി.​സു​രേ​ന്ദ്ര​ന്‍,​ ​പി.​സ​ത്യ​പ്ര​കാ​ശ് ​തു​ട​ങ്ങി​യ​വ​ര്‍​ ​സം​സാ​രി​ച്ചു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog