കോവിഡ് വാക്സിൻ വിതരണം; കേളകം പി എച്ച് സിയിൽ വൻ ആൾക്കൂട്ടം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കേളകം: കോവിഡ് വാക്സിനുള്ള ടോക്കൺ എടുക്കാൻ കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ശനിയാഴ്ച രാവിലെ അനുഭവപ്പെട്ടത് വൻ തിരക്ക്. 100 ഡോസ് വാക്സിൻ മാത്രമാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിലവിൽ സ്റ്റോക്ക് ഉള്ളത്. കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് പി എച്ച് സിയിൽ നിന്നും ആദ്യം ടോക്കൺ ലഭിക്കുന്ന 100 പേർക്കാണ് ഇന്ന് വാക്സിൻ നൽകുക.

പേരാവൂർ താലൂക്ക് ആശുപത്രിയിൽ ഉൾപ്പെടെ സമീപത്തെ വാക്സിൻ കേന്ദ്രങ്ങളിൽ വൻ തിരക്ക് അനുഭവപ്പെട്ട സാഹചര്യത്തിൽ മതിയായ മുൻകരുതലോ സംവിധാനങ്ങളോ ഒരുക്കാതെയാണ് വാക്സിൻ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. ജീവനക്കാരെത്തി ടോക്കൺ നൽകാൻ വൈകിയതും വൻ തിരക്കിനിടയാക്കി. പിന്നീട് പോലീസ് എത്തിയാണ് തിരക്ക് നിയന്ത്രിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha