ബോംബല്ല ആറ്റം ബോംബ് വന്നാലും ഇടതുപക്ഷം തോല്‍ക്കില്ല; കോടിയേരി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : നുണബോംബ്‌ കാട്ടി ഞങ്ങളെ പേടിക്കേണ്ടെന്നും ബോംബല്ല, ആറ്റം ബോംബ്‌ വന്നാലും ഇടതുപക്ഷം തോൽക്കാൻ പോവുന്നില്ലെന്നും സി.പി.ഐ.എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. കേന്ദ്രഏജൻസികളെ ഉപയോഗിച്ചുള്ള ഒരുകളിയും കേരളത്തിൽ വിജയിക്കില്ല. നിയമവിരുദ്ധ പ്രവർത്തനം ആര്‌ നടത്തിയാലും ചോദ്യം ചെയ്യും. തലശ്ശേരിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ഏജൻസികളുടെ രാഷ്‌ട്രീയക്കളിയെയും നിയമവിരുദ്ധ പ്രവർത്തനത്തെയും എങ്ങനെ നേരിടണമെന്ന സന്ദേശമാണ്‌ പിണറായി സർക്കാർ രാജ്യത്തിന്‌ നൽകുന്നത്.ഇതിൽ വിറളിപിടിച്ചാണ്‌ സർക്കാറിനെ എങ്ങനെയും ഇല്ലാതാക്കാനുള്ള കുതന്ത്രം മെനയുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറായി എപ്പോഴാണ് മുല്ലപ്പള്ളിയെ നിയമിച്ചതെന്നും കോടിയേരി ചോദിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha