എരുവേശി ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 29 April 2021

എരുവേശി ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ

 എരുവേശി ഗ്രാമപഞ്ചായത്തിൽ കോവിഡ് വ്യാപനം വ്യാപകമായതിൻ്റെ അടിസ്ഥാനത്തിൽ മെയ് മാസം 1ാം തീയതി മുതൽ 9ാം തീയതി വരെ സമ്പൂർണ ലോക്ഡൗൺ നടപ്പിലാക്കുവാൻ ഇന്ന് (29/42021) പഞ്ചായത്ത് ഓഫീസിൽ ചേർന്ന ഇന്ന് വിവിധ സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ തീരുമാനിച്ചു. ചെമ്പേരി ടൗൺ, കുടിയാൻമല ടൗൺ, എന്നിവിടങ്ങളിൽ വ്യാപകമായി പടർന്നിരിക്കുന്ന കോവിഡ് രോഗം തടഞ്ഞുനിർത്താൻ സമ്പൂർണ്ണ ലോക്ക് ഡൗൺ നടപ്പിലാക്കണമെന്ന പൊതു അഭിപ്രായത്തിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം കൈക്കൊണ്ടത്. 30-ാം തീയതി വെള്ളിയാഴ്ച രാത്രി 12 മണി മുതൽ 9 തീയതി രാത്രി 12 മണി വരെയാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്. പഞ്ചായത്തിലെ 14 വാർഡുകളിലും അതാത് പഞ്ചായത്ത് മെമ്പർ മാരുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സന്നദ്ധ സേനയുടെ നേതൃത്വത്തിൽ ആവശ്യ സാധനം വിതരണവും മരുന്നുവിതരണവും നടത്തുന്നതാണ് പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പഞ്ചായത്ത് ഓഫീസിൽ വ്യാഴാഴ്ച മുതൽ ഹെൽപ് ഡസ്ക് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog