കെ എം മാണി പകരക്കാരനില്ലാത്ത അതുല്യ നേതാവ് - ബിനു മണ്ഡപം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 10 April 2021

കെ എം മാണി പകരക്കാരനില്ലാത്ത അതുല്യ നേതാവ് - ബിനു മണ്ഡപം


 പയ്യാവൂർ: പകരക്കാരനില്ലാത്ത അതുല്യ രാഷ്ട്രീയ പ്രതിഭയും കർഷക ജനതയുടെ മനസ്സിൽ ഇന്നും നിറസാന്നിധ്യവുമാണ് യശഃശരീരനായ കെ എം മാണി സാർ എന്ന് കേരള കോൺഗ്രസ് എം ജില്ലാ വൈസ് പ്രസിഡൻറ് ബിനു മണ്ഡപം.കേരള യൂത്ത് ഫ്രണ്ട് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂപ്പറമ്പ് മരിയ ഭവനിൽ നടത്തിയ കെ എം മാണി അനുസ്മരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മാണി സാറിന്റെ ഓർമ്മയ്ക്കായി യൂത്ത് ഫ്രണ്ട് പ്രവർത്തകർ സമാഹരിച്ച കാരുണ്യനിധി കെ ടി യൂ സി ജില്ലാ പ്രസിഡണ്ട് ജോസ് മാത്യു മരിയ ഭവൻമദർ സുപ്പീരിയർ സിസ്റ്റർ സിൽവിയായ്ക്ക് കൈമാറി. യൂത്ത് ഫ്രണ്ട് പയ്യാവൂർ മണ്ഡലം പ്രസിഡണ്ട് റോഷൻ തോമസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു. സിജോ ഓരത്തേൽ, ആൽബിൻ സാജു, ചാക്കോ കാരിതുരുത്തേൽ, തുളസീധരൻ നായർ വാഴക്കാട്, എ പി ജോസഫ്, ജോസ് കാരൻകുന്നേൽ എന്നിവർ പ്രസംഗിച്ചു.
റിപ്പോട്ട്: സാം പതുപ്പള്ളി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog