എ​ല്ലാ ബൂ​ത്തു​ക​ളി​ലും വെ​ബ് കാ​മ​റ സം​വി​ധാ​നം ഒ​രു​ക്ക​ണം: കെ.​സി. ജോ​സ​ഫ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: എ​ല്ലാ ബൂ​ത്തു​ക​ളി​ലും വെ​ബ് കാ​മ​റ ഒ​രു​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ല്‍​നി​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പിന്നോട്ടു പോ​ക​രു​തെ​ന്ന് കെ.​സി. ജോ​സ​ഫ് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​പ​ക്ഷ നേ​താ​വ​ട​ക്കം ക​ള്ള​വോ​ട്ടു​ക​ള്‍ സം​ബ​ന്ധി​ച്ച്‌ നി​ര​വ​ധി പ​രാ​തി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു‍​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഭാ​ഗ​ത്തുനി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്നും കെ.​സി. ജോ​സ​ഫ് ക​ണ്ണൂ​രി​ല്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ല്‍ 80 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍ അ​പേ​ക്ഷ ന​ല്‍​കി​യാ​ല്‍ പ്ര​ത്യേ​ക വോ​ട്ടിം​ഗ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ പ​റ​ഞ്ഞ​ത്.എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ വീ​ടു​ക​ളി​ലെ​ത്തി പ​ട്ടി​കപോ​ലും നോ​ക്കാ​തെ 80 ക​ഴി​ഞ്ഞ എ​ല്ലാ​വ​രെ​യും വോ​ട്ട് ചെ​യ്യി​പ്പി​ക്കു​ക​യാ​ണ്. ഈ ​ബാ​ല​റ്റു​ക​ള്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പെ​ട്ടി​ക​ളില്‍ സു​ര​ക്ഷി​ത​മാ​യി നി​ക്ഷേ​പി​ക്കു​ന്ന​തി​നു പ​ക​രം ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൈ​യി​ല്‍ വാ​ങ്ങി കൊ​ണ്ടു​പോ​കു​ക​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ത്ര​ത്തോ​ളം സു​താ​ര്യ​ത​യു​ണ്ടാ​കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ആ​ശ​ങ്ക​യു​ണ്ട്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്പീ​ക്ക​ര്‍ ശ്രീരാ​മ​കൃ​ഷ്ണ​ന്‍ ആ​രോ​പ​ണവി​ധേ​യ​നായ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ദ്ദേ​ഹം സ്പീ​ക്ക​ര്‍സ്ഥാ​നം രാ​ജി​വ​ച്ച്‌ സ​ഭ​യു​ടെ അ​ന്ത​സ് നി​ല​നി​ര്‍​ത്ത​ണ​മെ​ന്നും കെ.​സി.

ജോ​സ​ഫ് ആവശ്യപ്പെട്ടു.
സ്ഥാ​ന​മാ​ന​ങ്ങ​ള്‍ മോ​ഹി​ച്ച​ല്ല താ​ന്‍ പൊ​തു​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. 16-ാ മ​ത്തെ വ​യ​സി​ല്‍ കെ​എ​സ് യു​വി​ലൂ​ടെ പ്ര​വ​ര്‍​ത്തി​ച്ചാ​ണ് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യി​ലെ​ത്തി​യ​ത്. പു​തു​ത​ല​മു​റ​യ്ക്ക് അ​വ​സ​രം ന​ല്‍​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് താ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​ര​ത്തി​ല്‍​നി​ന്ന് മാ​റിനി​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്നി​ല്ല എ​ന്ന​തു​കൊ​ണ്ട് രാ​ഷ്ട്രീ​യ​ത്തി​ല്‍​നി​ന്ന് മാ​റിന‌ി​ല്‍​ക്കി​ല്ല. പാ​ര്‍​ട്ടി പ​റ​യു​ന്ന​ത് അ​നു​സ​രി​ക്കും. 39 വ​ര്‍​ഷ​ത്തോ​ളം ഇ​രി​ക്കൂ​റി​ന്‍റെ ജ​ന​പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചു. ഇ​ത്ര​യുംകാ​ലം ത​ന്നോ​ടൊ​പ്പം പ്ര​വ​ര്‍​ത്തി​ച്ച​വ​ര്‍​ക്കും ജ​ന​ങ്ങ​ള്‍​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും കെ.​സി. ജോ​സ​ഫ് പ​റ​ഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha