ആഴക്കടല്‍ മത്സ്യബന്ധനത്തിന് ആരെയും അനുവദിക്കില്ല: മുഖ്യമന്ത്രി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 2 April 2021

ആഴക്കടല്‍ മത്സ്യബന്ധനത്തിന് ആരെയും അനുവദിക്കില്ല: മുഖ്യമന്ത്രി

തലശേരി> ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ ട്രോളറുകള്‍ക്കും കമ്പനികള്‍ക്കും അനുമതി നല്‍കുന്നതിന് സര്‍ക്കാരും എല്‍ഡിഎഫും എതിരാണെന്നും ആരുവിചാരിച്ചാലും നടപ്പാക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ . തലശേരി പുതിയ ബസ്സ്റ്റാന്‍ഡില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലി   ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.     ഒന്നുപറയുകയും മറ്റൊന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മുന്നണിയല്ല എല്‍ഡിഎഫ് .  പറയുന്നതാണ് ചെയ്യുക. എല്‍ഡിഎഫ് ശക്തമായിരിക്കുന്ന കാലത്തോളം ആഴക്കടല്‍ മത്സ്യബന്ധനത്തിന് ആരെയും അനുവദിക്കുന്ന പ്രശ്നമില്ല. ധാരണപത്രം റദ്ദുചെയ്തിട്ടില്ലെന്ന പച്ച നുണ ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ്.       നിക്ഷേപകസംഗമം നടത്തിയാല്‍ നിക്ഷേപിക്കാന്‍ തയ്യാറാണെന്നുപറഞ്ഞ് പലരും കടലാസ് ഏല്‍പ്പിച്ചുപോകും. അതാണ് ഇപ്പറയുന്ന ധാരണപത്രം. അത് റദ്ദുചെയ്ത് ഉത്തരവിറക്കിയതാണ്. എല്ലാം പരാജയപ്പെട്ടപ്പോള്‍ നുണ ആവര്‍ത്തിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.   

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog