സിപിഐഎം വരുന്ന നിയമസഭയില്‍ പ്രതിപക്ഷത്തായിരിക്കുമെന്ന് പി കെ കൃഷ്ണദാസ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 11 April 2021

സിപിഐഎം വരുന്ന നിയമസഭയില്‍ പ്രതിപക്ഷത്തായിരിക്കുമെന്ന് പി കെ കൃഷ്ണദാസ്


നിയമസഭാ തെരഞ്ഞെടുപ്പിലെ പലയിടങ്ങളിലും ബി ജെ പി യ്ക്ക് കൃത്യമായ മുന്നേറ്റങ്ങള്‍ ഉണ്ടാകുമെന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പിന് ശേഷം ബിജെപി നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്.
ബിജെപി നേതാവ് പികെ കൃഷ്ണദാസ് അത്തരത്തിലുള്ള ഒരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് . കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാവില്ലെന്നാണ് പികെ കൃഷ്ണദാസിന്റെ പ്രതികരണം.

സിപിഐഎം വരുന്ന നിയമസഭയില്‍ പ്രതിപക്ഷത്തായിരിക്കുമെന്ന് ആത്മവിശ്വാസത്തോടെയാണ് കൃഷ്ണദാസ് പറഞ്ഞത്. കേരളത്തില്‍ ആര് അധികാരത്തില്‍ വരുമെന്ന് മെയ് രണ്ടിന് അറിയാമെന്നുമാണ് കൃഷ്ണദാസിന്റെ പ്രതികരണം. ഭരണവിരുദ്ധ വികാരം ഒരുപാട് നിറഞ്ഞു നിന്നിരുന്ന തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച തീരെ കല്‍പ്പിക്കപ്പെടാത്ത ഒരു തെരഞ്ഞെടുപ്പില്‍ എങ്ങനെയാണ് ഭരണത്തുടര്‍ച്ചയുണ്ടാകുക എന്നത് തന്നെയാണ് ഓരോരുത്തരും ചോദ്യം ചെയ്യുന്നത് .എല്‍ ഡി എഫ് ഗവണ്മെന്റിനു ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിട്ട ഒരു തിരഞ്ഞെടുപ്പാണ് ഈ കടന്നുപോകുന്നത് . അതുകൊണ്ട് തന്നെ തുടര്‍ഭരണത്തിന്റെ സാധ്യതകള്‍ കാണുന്നില്ല.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog