വോട്ടെടുപ്പിന് ഇനി മൂന്നു നാള്‍;പ്രചരണ രംഗത്ത് അവസാന ലാപ്പില്‍ മുന്നണികള്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 2 April 2021

വോട്ടെടുപ്പിന് ഇനി മൂന്നു നാള്‍;പ്രചരണ രംഗത്ത് അവസാന ലാപ്പില്‍ മുന്നണികള്‍

പേരാവൂര്‍: പതിനഞ്ചാമത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മൂന്നു ദിവസം മാത്രം ബാക്കി നില്‍ക്കെ മുന്നണികള്‍ പ്രചരണത്തിന്റെ അവസാന ലാപ്പിലേക്ക് നീങ്ങുകയാണ്. റോഡ് ഷോയും,ബൈക്ക് റാലികളും,സ്ഥാനാര്‍ത്ഥി പര്യടനവും  എല്ലാം തന്നെ  അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ഇനിയുള്ള ദിവസങ്ങള്‍ വോട്ട് ഉറപ്പിക്കാനുള്ള ഗൃഹ സന്ദര്‍ശനത്തിനായി നീക്കി വെക്കുകയാണ് മുന്നണികള്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ പേരാവൂര്‍ പോലീസ് സബ് ഡിവിഷന്‍ പരിധിയിയിലെ കേളകം, മാലൂര്‍, മുഴക്കുന്ന് പേരാവൂര്‍  പോലീസ് സ്റ്റേഷനു  കീഴിലെ  പ്രദേശങ്ങളില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്ന് കൊട്ടിക്കലാശം ഒഴിവാക്കിയിട്ടുണ്ട്.നാലാം തീയതിയാണ് പരസ്യപ്രചാരണം അവസാനിക്കുന്നത്. അഞ്ചാം തീയതി നടക്കുന്ന നിശബ്ദ പ്രചരണത്തിന് ശേഷം ആറാം തീയതി വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങും.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog