നിയമസഭാ തെരഞ്ഞെടുപ്പ്; ഡ്രൈ ഡേ പ്രഖ്യാപിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: സ്വതന്ത്രവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുമ്ബുള്ള 48 മണിക്കൂര്‍ മുതല്‍ വെട്ടെടുപ്പ് അവസാനിക്കുന്നത് വരെയും വോട്ടെണ്ണല്‍ ദിനത്തിലും കണ്ണൂര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ജില്ലയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു.

ഇതുപ്രകാരം ഏപ്രില്‍ നാലിന് വൈകിട്ട് ഏഴ് മണി മുതല്‍ ഏപ്രില്‍ ആറിന് പോളിംഗ് അവസാനിക്കുന്നത് വരെയും വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിനുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചത്. ജനപ്രാതിനിധ്യ നിയമത്തിലെ 135 സി വകുപ്പ് പ്രകാരമാണ് നടപടി.

ഇതുപ്രകാരം ജില്ലയിലെ മദ്യശാലകള്‍, ഹോട്ടലുകള്‍, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മദ്യമോ മറ്റ് ലഹരി പദാര്‍ഥങ്ങളോ വില്‍ക്കാനോ വിതരണം ചെയ്യാനോ പാടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.ഈ കാലയളവില്‍ മദ്യം ശേഖരിച്ച്‌ വയ്ക്കാനോ അനധികൃതമായി വില്‍പ്പന നടത്താനോ ഉള്ള ശ്രമങ്ങള്‍ കണ്ടെത്തി തടയാന്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha