രാഹുൽ ഗാന്ധി വീണ്ടും കേരളത്തിലേക്ക്​; ​പ്രിയങ്കക്ക്​ പകരം നേമത്ത്​ എത്താൻ സാധ്യത - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 2 April 2021

രാഹുൽ ഗാന്ധി വീണ്ടും കേരളത്തിലേക്ക്​; ​പ്രിയങ്കക്ക്​ പകരം നേമത്ത്​ എത്താൻ സാധ്യത

തിരുവനനന്തപുരം: പ്രചാരണത്തി​െൻറ അവസാന ഘട്ടത്തിന്​ കൊഴുപ്പേകാൻ രാഹുൽ ഗാന്ധി വീണ്ടുമെത്തും. ശനി, ഞായർ തീയതികളിൽ അദ്ദേഹം കേരളതിലുണ്ടാകും. ശനിയാഴ്​ച കോഴിക്കോട്​ എത്തുന്ന അദ്ദേഹം കോഴിക്കോട്​, കണ്ണൂർ ജില്ലകളിൽ പ്രചാരണത്തിനെത്തും. ഞായറാഴ്​ചത്തെ പ്രചാരണത്തിന്​ അന്തിമ രൂപമായിട്ടില്ല. പിന്നീട്​ അറിയിക്കുമെന്ന്​ കെ.പി.സി.സി. വൃത്തങ്ങൾ പറഞ്ഞു.
നേമത്തും കഴക്കൂട്ടത്തും ​പ്രചാരണത്തിന്​ പ്രിയങ്കാ ഗാന്ധി എത്തുമെന്ന്​ പറഞ്ഞിരുന്നുവെങ്കിലും സന്ദർശനം റദ്ദാക്കിയിട്ടുണ്ട്​. രാഹുൽ ഗാന്ധി നേമത്ത്​ ഞായറാഴ്​ച പ്രചാരണത്തിന്​ എത്തുമെന്നാണ്​ വിവരം.കോവിഡ്​ നിരീക്ഷണത്തിലായതിനെ തുടർന്നാണ്​ പ്രിയങ്ക ഗാന്ധിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ്​ പരിപാടികൾ റദ്ദാക്കിയത്​. നിരീക്ഷണത്തിൽ തുടരാൻ ഡോക്​ടർമാർ അറിയിച്ചുവെന്ന്​ പ്രിയങ്ക പ്രതികരിച്ചു. പ്രിയങ്കയുടെ ഭർത്താവ്​ റോബർട്ട്​ വാധ്രക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​.
ശനിയാഴ്ചയാണ്​​ പ്രിയങ്ക ഗാന്ധി കേരളത്തിൽ എത്താനിരുന്നത്​. നേമത്ത്​ യു.ഡി.എഫ്​ സ്ഥാനാർഥി കെ. മുരളീധരന്‍റെ പ്രചാരണ പരിപാടിയിൽ പ്രിയങ്ക ഗാന്ധി പ​​ങ്കെടുക്കുമെന്ന്​ അറിയിച്ചിരുന്നു. ​
കഴിഞ്ഞദിവസം​ കേരളത്തിലെത്തിയപ്പോൾ തീപാറുന്ന പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തിൽ പ്രിയങ്ക എത്താത്തതിൽ മുരളീധരൻ അതൃപ്​തിയറിയിച്ചിരുന്നു. തുടർന്നാണ്​ വീണ്ടും കേരളത്തിലെത്തുമെന്ന്​ പ്രിയങ്ക അറിയിച്ചത്​.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog