കണ്ണൂർ ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശനം ഒഴിവാക്കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കൊവിഡ് സാഹചര്യം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കണ്ണൂര്‍ ജില്ലാ ആശുപത്രി . രോഗീ സന്ദര്‍ശനം പൂര്‍ണമായും ഒഴിവാക്കി. ജില്ലാശുപത്രി സൂപ്രണ്ട് ഡോ.വി കെ രാജീവന്റെ അധ്യക്ഷതയില്‍  ചേര്‍ന്ന ഇന്‍ഫക്ഷന്‍ കമ്മിറ്റിയിലാണ് തീരുമാനം. അഡ്മിറ്റ് ചെയ്ത രോഗി ഡിസ്ചാര്‍ജ്ജായി  പോകുന്നതുവരെ കൂട്ടിരിപ്പിനായി ഒരാള്‍ മാത്രമേ പാടുള്ളൂ. കുട്ടികളെ ആശുപത്രില്‍ കൊണ്ടുവരുന്നത് കര്‍ശനമായി തടയും. ചെറിയ അസുഖങ്ങള്‍ ഉള്ളവര്‍  ഇ സഞ്ജീവനി വഴി ചികിത്സ തേടണം. ആശുപത്രിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി തീരുമാനിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha