കശുമാവ് കൃഷിക്ക് നാല് സ്കീമുകളിൽ ആയി ധനസഹായം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പുതുക്കൃഷിക്കു കശുമാവു ഗ്രാഫ്റ്റ് തൈകൾ സൗജന്യമായി നൽകും. ഒരേക്കറിലെങ്കിലും കൃഷി ചെയ്യുന്നവര്‍ക്കേ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ. ഒരു ഹെക്ടർ സ്ഥലത്ത് 200 തൈകൾ, 7 മീറ്റര്‍ X 7 മീറ്റര്‍ അകലത്തില്‍ എന്ന രീതിയിലാണ് നടേണ്ടത്. തൈയുടെ വില ഉൾപ്പെടെയുള്ള ആനുകൂല്യങ്ങള്‍ 3 വാർഷിക ഗഡുക്കളായി 60:20:20 എന്ന തോതിലാണ് നല്‍കുക. രണ്ടാം വർഷം 75% തൈകളും മൂന്നാം വർഷം രണ്ടാം വർഷത്തെ 90% തൈകളും നിലനില്‍ക്കുന്നുവെങ്കില്‍ മാത്രമേ ആനുകൂല്യം ലഭിക്കൂ. നശിച്ചുപോയ തൈകള്‍ക്കു പകരം തൈകള്‍ കർഷകൻ സ്വന്തം ചെലവിൽ വാങ്ങി നട്ടു വളർത്തണം

2,കശുമാവ് തോട്ടം നിർമാണം

കുറഞ്ഞത് 2 ഹെക്ടറില്‍ കൃഷി ചെയ്യുന്നവർക്ക് തൈകൾ സൗജന്യമായി നൽകും. നിലം ഒരുക്കുന്നതിന് ഹെക്ടറിന് 13,000 രൂപ, സർക്കാർ ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് നൽകും.

3,അതിസാന്ദ്രതാകൃഷി

നിശ്ചിത സ്ഥലത്ത് നടീൽ അകലം കുറച്ച്, കൂടുതല്‍ തൈകള്‍ നട്ടുവളര്‍ത്തുന്ന രീതി. തമ്മില്‍ 5 മീറ്റര്‍X 5 മീറ്റര്‍ അകലത്തില്‍ ഒരു ഹെക്ടറിൽ 400 തൈകൾ നടാനുള്ള ഗ്രാഫ്റ്റുകള്‍ സൗജന്യമായി നൽകും. ഒരു ഏക്കർ സ്ഥലത്ത് എങ്കിലും കൃഷി ചെയ്യണം. 

4,മുറ്റത്തൊരു കശുമാവ്

കുടുംബശ്രീ അംഗങ്ങള്‍, കശുവണ്ടിത്തൊഴിലാളികൾ, സ്കൂൾ, കോളജ് വിദ്യാര്‍ഥികൾ എന്നിവര്‍ക്കും റെസിഡൻസ് അസോസിയേഷൻ, കാര്‍ഷിക ക്ലബ് എന്നിവയ്ക്കുമുള്ള പദ്ധതി.

തൈകൾ സൗജന്യമായി ലഭിക്കാൻ www.kasumavukrishi.org എന്ന വെബ്സൈറ്റിൽ കയറി ഓൺലൈൻ ആയി റജിസ്റ്റർ ചെയ്യണം. അതതു ജില്ലകളിലെ ഫീൽഡ് ഓഫിസർ നൽകുന്ന അപേക്ഷ ഫോം പൂരിപ്പിച്ചും നൽകാo 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha