പെട്രോള്‍-ഡീസല്‍ വിലയില്‍ മാറ്റമില്ല; കൂടിയ വില തിരുവനന്തപുരത്ത്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പെട്രോള്‍, ഡീസല്‍ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മാറ്റമില്ല. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വിലയിലുണ്ടായ ഇടിവിനെ തുടര്‍ന്ന് ചൊവ്വാഴ്ച ചില്ലറ വില്‍പന നിരക്കില്‍ കുറവ് വന്നിരുന്നു. ചൊവ്വാഴ്ചക്ക് മുന്‍പുള്ള നാലു ദിവസങ്ങളില്‍ ഇന്ധനവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.56 രൂപയാണ് വില. ഡീസലിന് 80.87 രൂപയും. മുംബൈയില്‍ പെട്രോളിന് 96.98 രൂപയും ഡീസലിന് 87.96 രൂപയുമാണ് ഇന്നത്തെ വില.

സംസ്ഥാനത്ത് പെട്രോളിന് ഏറ്റവും ഉയര്‍ന്ന വില തിരുവനന്തപുരത്താണ്. തലസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 92.01 രൂപയും ഡീസലിന് 86.46 രൂപയുമാണ് വില. കേരളത്തില്‍ പെട്രോളിനും ഡീസലിനും ഏറ്റവും വില കുറവുള്ളത് കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളിലാണ്.കഴിഞ്ഞ മാസം തുടര്‍ച്ചയായി 16 ദിവസം എണ്ണവില വര്‍ധിപ്പിച്ചിരുന്നു. ഇതുമൂലം രാജ്യത്തെ എല്ലാ നഗരങ്ങളിലും പെട്രോള്‍, ഡീസല്‍ വില എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തി. കേരളത്തില്‍ പെട്രോളിന് 91.25 രൂപയും ഡീസലിന് 85.84 രൂപയുമാണ് വില. മാര്‍ച്ച്‌ 25നാണ് ഏറ്റവും ഒടുവില്‍ ഇന്ധന വിലയില്‍ മാറ്റമുണ്ടായത്. അന്ന് പെട്രോളിന് 21 പൈസയും ഡീസലിന് 20 പൈസയും കുറഞ്ഞിരുന്നു.

സിറ്റി- പെട്രോള്‍ (ലിറ്റര്‍ രൂപ) ഡിസൈന്‍ (ലിറ്റര്‍ രൂപ)

ഡല്‍ഹി- 90.56/ 80.87
മുംബൈ- 96.98/ 87.96
കൊല്‍ക്കത്ത -90.77/ 83.75
ചെന്നൈ- 92.58/ 85.88
ബെംഗളൂരു- 93.59/ 85.75
ഹൈദരാബാദ്- 94.16/ 88.20
ഭോപ്പാല്‍ 98.58/ 89.13
പട്ന -92.89/ 86.12
ലഖ്‌നൗ- 88.85/ 81.27
നോയിഡ- 88.91/ 81.33

കേരളത്തിലെ വിവിധ നഗരങ്ങളിലെ ഇന്ധന വില ഇങ്ങനെ

ആലപ്പുഴ- 91.59/ 86.10
എറണാകുളം- 91.16/ 85.70
ഇടുക്കി- 91.95/ 85.66
കണ്ണൂര്‍- 91.09/ 85.66
കാസര്‍കോട്-91.85/ 86.37
കൊല്ലം-91.87/ 86.37
കോട്ടയം-90.90/ 85.45
കോഴിക്കോട്- 91.31 /85.87
മലപ്പുറം- 91.76 / 86.27
പാലക്കാട്- 91.87/ 86.36
പത്തനംതിട്ട- 91.69/ 86.19
തൃശൂര്‍- 91.20/ 85.74
തിരുവനന്തപുരം- 92.44/ 86.90
വയനാട്- 92.01/86.46

Source: Indian Oil

എല്ലാ ദിവസവും രാവിലെ 6 മണിക്കാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കി നിശ്ചയിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ എക്സൈസ് തീരുവ, ഡീലര്‍ കമ്മീഷന്‍ എന്നിവയും അടങ്ങിയിരിക്കുന്നു. വിദേശനാണ്യ നിരക്കിനൊപ്പം അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില എന്താണെന്നതിനെ ആശ്രയിച്ച്‌ പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും മാറുന്നു.

പെട്രോള്‍ ഡീസലിന്റെ വില എസ്‌എംഎസ് വഴി നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പെട്രോള്‍ ഡീസല്‍ വില അപ്‌ഡേറ്റ് ചെയ്യുന്നു. ഇന്ത്യന്‍ ഓയിലിന്റെ വെബ്‌സൈറ്റ് അനുസരിച്ച്‌, RSPയുടെ കൂടെ നിങ്ങളുടെ സിറ്റി കോഡ് ടൈപ്പ് ചെയ്ത് 9224992249 എന്ന നമ്ബറിലേക്ക് എസ്‌എംഎസ് അയക്കണം. ഓരോ നഗര കോഡും വ്യത്യസ്തമാണ്. ഐ‌ഒ‌സി‌എല്ലിന്റെ വെബ്‌സൈറ്റില്‍ നിന്ന് നിങ്ങള്‍ക്ക് ഇത് അറിയാന്‍ കഴിയും. അതേസമയം, ബിപിസിഎല്‍ കസ്റ്റമര്‍ RSP 9223112222, എച്ച്‌പിസിഎല്‍ കസ്റ്റമര്‍ HPPriceഎന്ന് 9222201122ലേക്ക് സന്ദേശം അയച്ചുകൊണ്ട് നിങ്ങളുടെ നഗരത്തിലെ പെട്രോള്‍ ഡീസലിന്റെ വില അറിയാന്‍ കഴിയും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha