റിട്ട. അധ്യാപകന്റെ അപകടമരണം; പ്രതിയെ ഇന്ന് കണ്ണൂരിലെത്തിക്കും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 28 April 2021

റിട്ട. അധ്യാപകന്റെ അപകടമരണം; പ്രതിയെ ഇന്ന് കണ്ണൂരിലെത്തിക്കും
കണ്ണൂർ: റിട്ട. അധ്യാപകൻ അജ്ഞാത വാഹനമിടിച്ച് മരിച്ച കേസ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അന്വേഷിക്കും. മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ വേളം എ.കെ.ജി നഗറിൽ താമസിക്കുന്ന റിട്ട. അധ്യാപകൻ ബാലകൃഷ്ണനാണ്(72) ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് കാലത്ത് പ്രഭാത സവാരിക്കി ടെ വാഹനമിടിച്ച് മരണപ്പെട്ടത്. എന്നാൽ ഇടിച്ച വാഹനത്തെ ക്കുറിച്ചോ പ്രതിയെക്കുറിച്ചോ യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്നാണ് എസി പി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം നടത്താൻ സിറ്റി പോലീസ് കമ്മീഷണർ ഉത്തരവായത്. അതിനിടെ അപകടത്തിനിടയാക്കിയ സാൻട്രോ കാർ കാസർകോട് വച്ച് പുതിയ അന്വേഷണ സംഘം കണ്ടെത്തി. വിദ്യാ നഗർ മുട്ടത്തോടി മലങ്കളയിലെ മൊയ്തീൻകുഞ്ഞ് (35) ആണ് കാർ ഓടിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ പോലീസ് കസ്റ്റടിയിലാണുള്ളത്. വൈകുന്നേരത്തിനിടെ മൊയ്തീൻ കുഞ്ഞിനെ കണ്ണൂരിലേക്ക് കൊണ്ടു വരും. ചന്ദനകടത്തു കേസുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog