മദ്യ വില്‍പനശാലകള്‍ നാലു ദിവസം അടഞ്ഞുകിടക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കേളകം :ഈ മാസം ആദ്യ ആഴ്ചയില്‍ നാലു ദിവസം  മദ്യവില്‍പന ശാലകള്‍ അടഞ്ഞു കിടക്കും. ഏപ്രില്‍ ഒന്നിന് സ്വഭാവികമായി മദ്യ വില്‍പന ശാലകള്‍ക്ക് അവധിയാണ്. ഏപ്രില്‍ രണ്ട് ദുഃഖവെള്ളി ആയതിനാല്‍ മദ്യവില്‍പനശാലകള്‍ തുറക്കില്ല. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തലേദിവസമായ ഏപ്രില്‍ അഞ്ചിനും വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും മദ്യവില്‍പനശാലകള്‍ അടഞ്ഞുകിടക്കും. ഏപ്രില്‍ നാലിന് ഈസ്റ്റര്‍ ദിനത്തില്‍ വൈകിട്ട് ഏഴു മണിയോടെ മദ്യവില്‍പനശാലകള്‍ അടയ്ക്കും. അതിനുശേഷം വോട്ടെടുപ്പിന്റെ പിറ്റേ ദിവസമായിരിക്കും മദ്യ വില്‍പനശാലകള്‍ തുറക്കുക.
അതേസമയം തുടര്‍ച്ചയായ ദിവസങ്ങളില്‍ മദ്യവില്‍പനശാലകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ വ്യാജമദ്യവും അനധികൃത വില്‍പനയും വര്‍ദ്ധിക്കാന്‍ ഇടയുണ്ടെന്ന് എക്സൈസ് കണക്കുകൂട്ടുന്നു. ഇതു കണക്കിലെടുത്തു സംസ്ഥാന വ്യാപകമായി പരിശോധന ഊര്‍ജ്ജിതമാക്കി.തെരഞ്ഞെടുപ്പ് പ്രമാണിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഉള്‍പ്പടെ അമിതമായ അളവില്‍ മദ്യം വാങ്ങി ശേഖരിക്കുന്നത് തടയുമെന്ന് അധികൃതര്‍ അറിയിച്ചു. പരമാവധി മൂന്നു ലിറ്റര്‍ വരെ മദ്യമാണ് ഒരാള്‍ക്ക് നിയമപരമായി കൈയില്‍ സൂക്ഷിക്കാനാകുന്നത്.തിരഞ്ഞെടുപ്പ് കാലയളവില്‍ മദ്യം, ലഹരിമരുന്ന് തുടങ്ങിയവയുടെ വ്യാപനം കൂടാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതയിലാണ് എക്സൈസ് ഉദ്യോഗസ്ഥര്‍.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha