ഇരട്ട വോട്ട് ; ചെന്നിത്തലക്കെതിരെ പരാതിയുമായി കണ്ണൂരിലെ ഇരട്ടകളും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 2 April 2021

ഇരട്ട വോട്ട് ; ചെന്നിത്തലക്കെതിരെ പരാതിയുമായി കണ്ണൂരിലെ ഇരട്ടകളും

കണ്ണൂര്‍ : രമേശ് ചെന്നിത്തലക്കെതിരെ പരാതിയുമായി കണ്ണൂരിലെ ഇരട്ടകള്‍ രംഗത്ത് . ഇരട്ടവോട്ട് പട്ടികയില്‍ ഉള്‍പ്പെട്ട ഇരട്ട സഹോദരങ്ങളാണ് ചെന്നിത്തലക്കെതിരെ പരാതി നല്‍കിയത് . കണ്ണൂര്‍ കുറ്റിയാട്ടൂരിലെ ജിതിനും ജിഷ്ണുവും കയരളത്തെ സ്‌നേഹയും ശ്രേയയും ആണ് പരാതി നല്‍കിയത്. വ്യാജ വോട്ടറെന്ന പേരില്‍ അപമാനിച്ചതിന് ചെന്നിത്തലക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത് .

അതേസമയം ഇരട്ട വോട്ട് ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ പാലക്കാട് ഒറ്റപ്പാലം തോട്ടക്കര സ്വദേശി അരുണും പരാതി നല്‍കിയിരുന്നു .

അരുണിന്റെയും ഇരട്ട സഹോദരന്റെയും വോട്ട് കള്ളവോട്ട് ചെയ്യാനായുണ്ടാക്കിയ ഇരട്ട വോട്ടാണെന്ന തരത്തില്‍ വെബ്‌സൈറ്റ് വഴിയും സമൂഹ മാധ്യമം വഴിയും വസ്തുതാ വിരുദ്ധമായി പ്രചരിപ്പിച്ചുവെന്ന് കാണിച്ചാണ് പരാതി നല്‍കിയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog