വ്യക്‌തിപരമായ അഭിപ്രായമുണ്ടാകാം, അന്തിമതീരുമാനം പാര്‍ട്ടിയുടേത്; ഇ.പി. ജയരാജനെ ഓര്‍മ്മിപ്പിച്ച് പിണറായി‌ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 2 April 2021

വ്യക്‌തിപരമായ അഭിപ്രായമുണ്ടാകാം, അന്തിമതീരുമാനം പാര്‍ട്ടിയുടേത്; ഇ.പി. ജയരാജനെ ഓര്‍മ്മിപ്പിച്ച് പിണറായി‌

കണ്ണൂര്‍: നേതാക്കള്‍ക്കു വ്യക്‌തിപരമായ അഭിപ്രായങ്ങളുണ്ടാകാമെങ്കിലും അവസാനതീരുമാനമെടുക്കുന്നതു പാര്‍ട്ടിയാണെന്നു പിണറായി വിജയന്‍.
പാര്‍ട്ടി പറഞ്ഞാലും ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നു പറഞ്ഞ സി.പി.എം. കേന്ദ്ര കമ്മറ്റി അംഗം ഇ.പി. ജയരാജനെയാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ കമ്യൂണിസ്‌റ്റ്‌ സംഘടനാ തത്വങ്ങള്‍ ഓര്‍മ്മിപ്പിച്ചത്‌. ജയരാജന്‍ എന്തോ ചോദ്യത്തിന്‌ ഉത്തരമായി പറഞ്ഞതാണ്‌ അത്‌.കമ്യൂണിസ്‌റ്റുകാര്‍ക്കും കമ്മ്യൂണിസ്‌റ്റ്‌ നേതാക്കളുമെല്ലാം ആ വ്യക്‌തിപരമായ അഭിപ്രായങ്ങളുണ്ടായിരിക്കാം. ആ അഭിപ്രായങ്ങള്‍ പാര്‍ട്ടി മാനിക്കാറുമുണ്ട്‌. എന്നാല്‍, അവസാന തീരുമാനം പാര്‍ട്ടി എടുക്കും. ആ തീരുമാനം എല്ലാവരും അനുസരിക്കുകയും ചെയ്യും. ഇതാണ്‌ പൊതുരീതി. അദ്ദേഹം പറഞ്ഞതിന്റെ മറ്റ്‌ കാര്യങ്ങളെന്താണെന്ന്‌ പൂര്‍ണമായി ഞാന്‍ മനസിലാക്കിയിട്ടില്ല- പിണറായി വിജയന്‍ പറഞ്ഞു.കഴിഞ്ഞ ദിവസമാണ്‌ തെരഞ്ഞെടുപ്പ്‌ രാഷ്ര്‌ടീയത്തിലേക്കില്ലെന്ന്‌ ഇ.പി. ജയരാജന്‍ വ്യക്‌തമാക്കിയത്‌. പാര്‍ട്ടി പറഞ്ഞാലും ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പാര്‍ട്ടിയെ നിലപാട്‌ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു. ഇത്തവണ മത്സരിക്കാന്‍ പറ്റാത്ത നിരാശയിലാണ്‌ താന്‍ പറയുന്നതെന്ന്‌ വ്യാഖ്യാനിച്ചാല്‍ അതില്‍ പരാതിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടത്‌ അനിഷ്‌ടം പ്രകടമാക്കിയതിന്റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog