ഓടകൾ വൃത്തിയായില്ല; കേളകം ടൗണിൽ വെള്ളമൊഴുകുന്നത് റോഡിലൂടെ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 17 April 2021

ഓടകൾ വൃത്തിയായില്ല; കേളകം ടൗണിൽ വെള്ളമൊഴുകുന്നത് റോഡിലൂടെകേളകം: വേനൽ മഴ കനത്തതോടെ കേളകം ടൗണിൽ മഴവെള്ളം ഒഴുകുന്നത് റോഡിലൂടെ. ഓവുചാലുകൾ ശുചിയാക്കാത്തതാണ് പ്രധാന കാരണം. മഴവെള്ളം ഒഴുകേണ്ട ഓവുചാലുകൾ പ്ലാസ്റ്റിക്കുകളാലും മാലിന്യങ്ങളാലും നിറഞ്ഞ് മഴ പെയ്യുമ്പോൾ പ്ലാസ്റ്റിക്കുകളും മാലിന്യങ്ങളും ഉൾപ്പെടെ റോഡിലേക്കാണ് ഒഴുകിയെത്തുന്നത്.

കേളകം പഞ്ചായത്ത് സുവർണ ജൂബിലിയോടനുബന്ധിച്ച് ‘ശുചിത്വ കേളകം സുവർണ കേളകം’ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന്റെയും വ്യാപാരികളുടെയും നേതൃത്വത്തിൽ ടൗൺ ശുചീകരിച്ചിരുന്നുവെങ്കിലും ഓടകൾ വൃത്തിയാക്കിയിരുന്നില്ല. മലയോര മേഖലയിൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ പടർന്ന് പിടിക്കുമ്പോൾ ഇത്തരത്തിൽ മലിന ജലം റോഡിലേക്ക് ഒഴുകിയെത്തുന്നത് വൻ ആശങ്കയാണുണ്ടാക്കുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog