കോഴിക്കോട്, കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ രണ്ടാം തരംഗം; പോളിങ്ങിനുശേഷം പോര് കോവിഡുമായി
കണ്ണൂരാൻ വാർത്ത
കൊച്ചി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം പിടിമുറുക്കിയതോടെ കേരളം ആശങ്കയില്‍. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്തു വൈറസ് വ്യാപനത്തില്‍ ''പൊട്ടിത്തെറി'' പ്രതീക്ഷിക്കാമെന്നു സൂചന.

പ്രതിദിന രോഗബാധിതരില്‍ മുന്നിലുള്ള കോഴിക്കോട്, കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ രണ്ടാം തരംഗം തുടങ്ങിയെന്നു വിദഗ്ധര്‍. െവെറസിന്റെ പുതിയ വകഭേദങ്ങള്‍ മാരകമല്ലെങ്കിലും രോഗവ്യാപനം വേഗത്തിലാക്കാന്‍ കരുത്തുള്ളവയാണെന്നു മുന്നറിയിപ്പ്.

മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടക, തമിഴ്‌നാട് തുടങ്ങി പത്തോളം സംസ്ഥാനങ്ങളിലാണു കോവിഡിന്റെ രണ്ടാം തരംഗം ദൃശ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. പോളിങ് പൂര്‍ത്തിയാകുന്നതോടെ കേരളവും ഈ പട്ടികയില്‍ ഇടംപിടിക്കുമെന്നാണ് ആശങ്ക

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത