കണ്ണൂര്‍ മണ്ഡലത്തില്‍ തനിക്ക് ഇരട്ട വോട്ടുണ്ടെന്ന ആരോപണത്തില്‍ പ്രതികരിച്ച്‌ ഡോ.ഷമാ മുഹമ്മദ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 5 April 2021

കണ്ണൂര്‍ മണ്ഡലത്തില്‍ തനിക്ക് ഇരട്ട വോട്ടുണ്ടെന്ന ആരോപണത്തില്‍ പ്രതികരിച്ച്‌ ഡോ.ഷമാ മുഹമ്മദ്

കണ്ണൂര്‍: തനിക്ക് കണ്ണൂര്‍ മണ്ഡലത്തില്‍ ഇരട്ട വോട്ടുണ്ടെന്ന് പറഞ്ഞ എം.വി ജയരാജന്‍ എന്തുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടില്ലെന്ന് എ.ഐ.സി.സി വക്താവ് ഡോ.ഷമാ മുഹമ്മദ് ചോദിച്ചു.കണ്ണൂര്‍ പ്രസ്ക്ളബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.താനറിയാതെ തന്‍്റെ പേരില്‍ ഇരട്ട വോട്ടു ചേര്‍ത്തെന്ന് ഡോ.ഷമാ മുഹമ്മദ് ആരോപിച്ചു.

ഇതു സംബന്ധിച്ച്‌ കണ്ണൂര്‍ ടൗണ്‍ പൊലിസില്‍ പരാതി നല്‍കിയതായും അവര്‍ അറിയിച്ചു.താനറിയാതെ തന്‍്റെ പേരില്‍ സി.പി.എം പ്രവര്‍ത്തകര്‍ ഇരട്ട വോട്ടു ചേര്‍ത്തതായി എ.ഐ.സി.സി ദേശീയ വക്താവ് ഡോ.ഷമ മുഹമ്മദ് ആരോപിച്ചു. അവര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 43 4000 ഇരട്ട വോട്ടുകളുണ്ടെന്ന് കാണിച്ച്‌ ഇലക്ഷന്‍ കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്.പ്രതിപക്ഷ നേതാവ് നല്‍കിയ പരാതിയില്‍ എന്‍്റെ ഇരട്ട വോട്ടിനെ പറ്റിയും പറഞ്ഞിട്ടുണ്ട്.

കണ്ണൂര്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ 1085, 1092 എന്നീ ക്രമനമ്ബറുകളിലാണ് വോട്ടുള്ളത്.ഈ വസ്തു നിലനില്‍ക്കവെ തനിക്കെതിരെ എംവി ജയരാജന്‍ ഇരട്ട വോട്ടു ആരോപണം ഉന്നയിച്ചു. കൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനം എന്തിന്‍്റെ അടിസ്ഥാനത്തിലാണെന്ന് ജയരാജന്‍ വ്യക്തമാക്കണം.2015ല്‍ നാട്ടില്‍ സ്ഥിരമാക്കിയ തനിക്ക് 2020-ല്‍ ഒരു പ്രവാസി വോട്ടവകാശം അപേക്ഷിക്കേണ്ട കാര്യമില്ല.

ഇങ്ങനൊരു വോട്ട് തന്‍്റെ അറിവിലേക്ക് വരുന്നത് തന്നെ ജയരാജന്‍്റെ വെളിപ്പെടുത്തലിലൂടെയാണ്. അങ്ങനെ ഒരു വോട്ടര്‍ കാര്‍ഡുണ്ടെങ്കില്‍ അതെങ്ങനെയുണ്ടായിയെന്നും ആര് കൈപ്പറ്റിയെന്നും ആരുടെ കള്ള അപേക്ഷയുടെ അടിസ്ഥാനത്തിലാണെന്നും ബി.എല്‍.ഒയെ ആര് സ്വാധീനിച്ച്‌ ചെയ്യിച്ചതാണെന്നും അന്വേഷിച്ച്‌ കണ്ടെത്തണം.

2016ല്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടില്‍ സ്ഥിരതാമസമാക്കിയ ഞാന്‍ 2016ല്‍ വോട്ടേഴ്സ് ലിസ്റ്റില്‍ പേര്‍ ചേര്‍ക്കാന്‍ അപേക്ഷ ച്ചി തിന്‍്റെ അടിസ്ഥാനത്ത് എനിക്ക് വോട്ട് അനുവദിക്കുകയും '2016 മുതല്‍ 2020 ഇലക്ഷനില്‍ വോട്ട് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് ഇരട്ട വോട്ട് സംബന്ധിച്ച്‌ പരാതി കൊടുത്തതിന് ശേഷമാണ് എം.വി ജയരാജന്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.

എന്തുകൊണ്ട് ജയരാജന്‍ തനിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി കൊടുത്തില്ലെന്നും ഷ മാ മുഹമ്മദ് ചോദിച്ചു.പരാതി കൊടുക്കാതിരുന്നാല്‍ താന്‍ വോട്ടു ചെയ്യാതിരുന്നാല്‍ തന്‍്റെ പേരില്‍ രണ്ട് കള്ളവോട്ടു ചെയ്യും ഇനി യഥാര്‍ത്ഥ വോട്ടു ചെയ്താല്‍ തനിക്ക് രണ്ട് വോട്ടുണ്ടെന്ന് പറഞ്ഞ് യഥാര്‍ത്ഥ വോട്ട് അസാധുവാക്കുമെന്നും ഷമ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog